‘വേനൽ മഴ’ ഏകദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ച് ഫ്രണ്ട്സ് ഓഫ് റൂവി
text_fieldsമസ്‌കത്ത്: ഫ്രണ്ട്സ് ഓഫ് റൂവി കുട്ടികൾക്കായി സംഘടിപ്പിച്ച ഏകദിന സമ്മർ ക്യാമ്പ് വേനലിൽ പുതുമഴയായി പെയ്തിറങ്ങി. റൂവി സി.ബി.ഡിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹോട്ടലിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു ക്യാമ്പ്.
മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹിക ക്ഷേമവിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരള വിഭാഗം ട്രഷറർ സുനിത്ത്, സാമൂഹിക പ്രവർത്തകരായ ദിനേശ് ബാബു, സുഗതൻ, ഡോ. ഹാഷിം ജവാദ് തുടങ്ങിയവർ അതിഥികളായി.
ഒമാനിലെ പ്രമുഖ നാടക കലാകാരനും ഗായകനുമായ വേണുഗോപാലും മലയാളം മിഷൻ അധ്യാപികയും സാമൂഹിക പ്രവർത്തകയുമായ നിഷ പ്രഭാകരനും ക്യാമ്പിന് നേതൃത്വം നൽകി. മസ്കത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള നൂറോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. കളികളും പാട്ടുകളും മറ്റു പ്രവർത്തനങ്ങളുമൊക്കെയായി വ്യത്യസ്തമായ അനുഭവമായിരുന്നു ക്യാമ്പെന്ന് പങ്കെടുത്ത കുട്ടികൾ സാക്ഷ്യപ്പെടുത്തി.
ലോക പരിസ്ഥിതി ദിനത്തിൽ നടന്ന ക്യാമ്പിൽ നിരവധി പരിസ്ഥിതി സംരക്ഷണ അവബോധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കുട്ടികൾ പരിസ്ഥിതി ദിന പ്രതിജ്ഞയുമെടുത്തു. വീടുകളിൽ നിന്ന് മുളപ്പിച്ച വിത്തുകളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വരച്ച ചിത്രങ്ങളുമായാണ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തത്. ഇത് മൂന്നാം തവണയാണ് ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഫ്രണ്ട്സ് ഓഫ് റൂവി പ്രവർത്തകരായ സുബിൻ, സന്തോഷ്, ഹരിദാസ്, സുരേഷ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

