വാഹനങ്ങൾ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യാം
text_fieldsമസ്കത്ത്: ഇനി മുതൽ വാഹനരേഖകൾ ഇലക്ട്രോണിക് മാധ്യമം വഴി കൈമാറ്റം ചെയ്യാൻ കഴിയും. സ്വദേശികളും താമസക്കാരുമായ വാഹന ഉടമകൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നമ്പർ േപ്ലറ്റുള്ള വാഹനങ്ങൾ മാത്രമാണ് ഈ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയുകയെന്നും അധികൃതർ വ്യക്തമാക്കി. വാഹനങ്ങളുടെ ലൈസൻസ് പ്രാബല്യത്തിലുള്ളതാവണം. വണ്ടികൾക്ക് ഇൻഷുറൻസ് പരിരക്ഷയുള്ളതായിരിക്കണം. മസ്കത്ത് ഇൻഷുറൻസ് കമ്പനി, നാഷനൽ ലൈഫ് ആൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി, തഖഫുൽ ഒമാൻ ഇൻഷുറൻസ് കമ്പനി, സൗദി അറേബ്യൻ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി, വിഷൻ ഇൻഷുറൻസ് കമ്പനി എന്നിവയുടെ പോളിസിയുള്ള വാഹനങ്ങൾ മാത്രമാണ് ഇലക്ട്രോണിക് മാധ്യമം ഉപയോഗിച്ച് കൈമാറാൻ കഴിയുക. വാഹന സാേങ്കതിക പരിശോധന യോഗ്യത ഉള്ളതാവണം. അതോടൊപ്പം വാഹനം ഗതാഗത നിയമ ലംഘനക്കേസുകൾ ഇല്ലാത്തതുമായിരിക്കണം.
വാഹന സംബന്ധമായ ഇടപാടുകൾ ഒരു വർഷത്തിനുള്ളിൽ ഇരു കക്ഷികളും തീർത്തിരിക്കണം. വാഹനം വിൽക്കുന്ന വ്യക്തിയും വാഹനം വാങ്ങുന്ന ആളും ഡിജിറ്റൽ ഓതൻറിഫിക്കേഷൻ ഉപയോഗിക്കുന്നവരാവണം. വാഹനം കൈമാറി ഒരു ദിവസത്തിനുള്ളിൽ വിറ്റ ആൾക്ക് ഡിജിറ്റൽ സൗകര്യം ഉപയോഗിച്ച് പണം കൈമാറുകയും വേണം. പ്രായപൂർത്തിയെത്താത്തവരുടെ വാഹനം ഈ രീതിയിൽ കൈമാറാൻ കഴിയില്ല. രക്ഷാകർത്താക്കളുടെ സാന്നിധ്യത്തിൽ മാത്രമാണ് ഇവ കൈമാറാൻ കഴിയുക. താമസക്കാരാണ് വാഹനം വാങ്ങുന്നതെങ്കിൽ റസിഡൻറ് കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവ ആവശ്യമാണ്. കൈമാറ്റ പ്രക്രിയ നടക്കുന്ന സമയത്ത് താമസക്കാർ രണ്ടിലധികം വാഹനങ്ങൾ കൈവശം വെക്കാൻ പാടില്ല. ഇടപാട് നടക്കുന്ന സമയത്ത് വാഹനം ഒമാന്‍റെ അതിർത്തിക്കുള്ളിൽ ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

