Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഹനഗതാഗതം...

വാഹനഗതാഗതം സാധാരണനിലയിലേക്ക്: ഇൻഷുറൻസ് ​ക്ലൈമുകൾ വർധിക്കുന്നു

text_fields
bookmark_border
വാഹനഗതാഗതം സാധാരണനിലയിലേക്ക്: ഇൻഷുറൻസ് ​ക്ലൈമുകൾ വർധിക്കുന്നു
cancel

മ​സ്ക​ത്ത്: കോ​വി​ഡ് കാ​ല​ത്ത് ഏ​റെ പി​റ​കോ​ട്ടു​പോ​യ ശേ​ഷം ഗ​താ​ഗ​ത മേ​ഖ​ല പ​ഴ​യ അ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ മു​ത​ൽ ഇ​ൻ​ഷു​റ​ൻ​സ് ക്ലൈ​മു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി ഇ​ൻ​ഷൂ​റ​ൻ​സ് ക​മ്പ​നി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം അ​വ​സാ​ന പാ​ദ​ത്തി​ൽ കോ​വി​ഡ് കൊ​ടു​മ്പി​രി​കൊ​ണ്ട 2020 ആ​ദ്യ​പാ​ദ​ത്തെ​ക്കാ​ൾ ക്ലൈ​മു​ക​ൾ 81 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 2020 ആ​ദ്യ പാ​ദ​ത്തി​ൽ കോ​വി​ഡ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളും ജ​ന​ങ്ങ​ളും റോ​ഡി​ലി​റ​ങ്ങു​ന്ന​ത് തീ​രെ കു​റ​ഞ്ഞി​രു​ന്നു. ഇ​തി‍ന്റെ ഫ​ല​മാ​യി മ​ഹാ​മാ​രി കാ​ല​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളും കു​റ​വാ​യി​രു​ന്നു. ഇ​ക്കാ​ല​ത്ത് ഇ​ൻ​ഷു​റ​ൻ​സ് ക്ലൈ​മു​ക​ൾ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് മു​മ്പു​ള്ള​തി​നെ​ക്കാ​ൾ 80 ശ​ത​മാ​ന​മാ​ണ് കു​റ​ഞ്ഞ​ത്. റോ​ഡ​പ​ക​ട​ങ്ങ​ളും ഇ​ൻ​ഷു​റ​ൻ​സ് ക്ലൈ​മു​ക​ളും കു​റ​യു​ന്ന പ്ര​വ​ണ​ത വ​ന്ന​തോ​ടെ പ​ല ക​മ്പ​നി​ക​ളും പ്രീ​മി​യ​ത്തി​ൽ ഇ​ള​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഒ​മാ​നി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ സാ​ധാ​ര​ണ​ഗ​തി​ലേ​ക്ക് നീ​ങ്ങു​ക​യും എ​ല്ലാ​വ​രു​ടെ​യും ജീ​വി​ത​രീ​തി​ക​ൾ കോ​വി​ഡി​ന് മു​മ്പു​ള്ള അ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ക​യു​മാ​യി​രു​ന്നു.

ജ​ന​ങ്ങ​ൾ പ​ഴ​യ​തു​പോ​ലെ പ​ല​ച​ര​ക്ക് ക​ട​ക​ളും ഫാ​ർ​മ​സി​ക​ളും അ​ട​ക്കം എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കാ​ൻ തു​ട​ങ്ങി​യ​താ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ ന​ട​ത്തി​യ ച​ല​ന​ക്ഷ​മ​ത റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഓ​ഫി​സു​ക​ളി​ലും ജോ​ലി സ്ഥ​ല​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​ർ സാ​ധാ​ര​ണ ഗ​തി​യി​ൽ എ​ത്താ​ൻ തു​ട​ങ്ങി​യ​തും ജ​ന​ജീ​വി​തം സാ​ധാ​ര​ണ ഗ​തി​യി​ലേ​ക്ക് നീ​ങ്ങാ​ൻ കാ​ര​ണ​മാ​ക്കി. ഇ​തോ​ടെ റോ​ഡി​ലെ തി​ര​ക്കും വാ​ഹ​ന​ങ്ങ​ളും വ​ർ​ധി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ ​ക്ലൈ​മു​ക​ളും ഉ​യ​രാ​ൻ തു​ട​ങ്ങി. ഇ​ത് ഇ​ൻ​ഷു​റ​ൻ​സ് മേ​ഖ​ല​ക്ക് അ​പ​ക​ട​ക​ര​മാ​യ മു​ന്ന​റി​യി​പ്പാ​ണ് ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ, വി​നോ​ദ​സ​ഞ്ചാ​രം അ​ട​ക്ക​മു​ള്ള സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ കാ​ര്യ​മാ​യ വ​ള​ർ​ച്ച​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഒ​മാ​നി​ൽ ഇ​ൻ​ഷു​റ​ൻ​സ് പ്രീ​മി​യം കു​റ​വാ​ണ് എ​ന്ന​ത് ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. മ​ഹാ​മാ​രി ആ​രം​ഭി​ച്ച​ത് മു​ത​ൽ നി​ര​വ​ധി ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ അ​പ​ക​ട​ങ്ങ​ൾ കു​റ​ഞ്ഞ​ത് കാ​ര​ണം പ്രീ​മി​യ​ത്തി​ൽ 35 ശ​ത​മാ​നം വ​രെ ഡി​സ്കൗ​ണ്ട് ന​ൽ​കി​യി​രു​ന്നു. ഇ​തി​പ്പോ​ൾ സ്ഥാ​പ​ന​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​താ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ്​ മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficinsurancevehiclesVehicle traffic
News Summary - Vehicle traffic returns to normal: Insurance claims are on the rise
Next Story