വാഹനമോഷണം; ഒരാൾ പിടിയിൽ
text_fieldsറോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ ദൃശ്യം
മസ്കത്ത്: വാഹനമോഷണവുമായി ബന്ധപ്പെട്ട് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിലെ അമീറാത്ത് വിലായത്തിലായിരുന്നു സംഭവം. കടക്ക് മുന്നിൽ നിർത്തിയിട്ട വാഹനവുമായി മോഷ്ടാവ് കടന്നു കളഞ്ഞു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ആർ.ഒ.പി ട്വിറ്ററിലൂടെ പുറത്തു വിട്ടു. ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പ്രതിയെ പിടികൂടിയത്.
വാഹനങ്ങൾ ഓണാക്കിയിട്ട് സാധനങ്ങൾ വാങ്ങാൻ കടകളിലോ എ.ടി.എം കൗണ്ടറുകളിലോ കയറരുതെന്നും മോഷണം തടയാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

