Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ ഗ​താ​ഗ​ത...

പു​തി​യ ഗ​താ​ഗ​ത നി​യ​മം നാ​ളെ മു​ത​ൽ

text_fields
bookmark_border
പു​തി​യ ഗ​താ​ഗ​ത നി​യ​മം നാ​ളെ മു​ത​ൽ
cancel

മ​സ്​​ക​ത്ത്​: ഗ​താ​ഗ​ത​നി​യ​മ പ​രി​ഷ്​​ക​ര​ണം വ്യാ​ഴാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ​വ​രും. അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​മൂ​ല​വു​മു​ള്ള അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ക​യാ​ണ്​ ഗ​താ​ഗ​ത നി​യ​മ പ​രി​ഷ്​​ക​ര​ണ​ത്തി​​​​​െൻറ പ്ര​ധാ​ന​ല​ക്ഷ്യം. അ​പ​ക​ട സ്​​ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​തെ​പോ​കു​ന്ന​വ​ർ​ക്ക്​  പി​ഴ​യും ബ്ലാ​ക്ക്​​പോ​യ​ൻ​റു​മാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. 35 റി​യാ​ൽ പി​ഴ​യും ര​ണ്ട്​ ബ്ലാ​ക്ക്​ പോ​യ​ൻ​റു​മാ​ണ്​ നി​യ​മ​ലം​ഘ​ന​ത്തി​ന്​ ശി​ക്ഷ. 

ആ​ളു​ക​ളു​ടെ പ​രി​ക്കി​നോ അ​ല്ലെ​ങ്കി​ൽ സ്വ​ത്തു​വ​ക​ക​ളു​ടെ നാ​ശ​ത്തി​നോ വ​ഴി​വെ​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഡ്രൈ​വ​ർ ഉ​ട​ൻ അ​ടു​ത്ത പൊ​ലീ​സ്​​സ്​​റ്റേ​ഷ​നി​ലോ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗ​ത്തി​ലോ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ ഗ​താ​ഗ​ത​നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 38 നി​ർ​ദേ​ശി​ക്കു​ന്ന​ത്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ​നി​ന്നോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രി​ൽ​നി​ന്നോ​യു​ള്ള അ​നു​മ​തി​പ്പ​ത്ര​മി​ല്ലാ​തെ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ റി​പ്പ​യ​ർ ചെ​യ്യ​രു​തെ​ന്നും പു​തു​ക്കി​യ നി​യ​മം നി​ർ​ദേ​ശി​ക്കു​ന്നു. ലൈ​സ​ൻ​സ്​ ഇ​ല്ലാ​യ്​​ക, നി​യ​മ​ന​ട​പ​ടി​ക​ളോ​ടു​ള്ള ഭ​യം, വാ​ഹ​ന​ത്തി​ന്​ ര​ജി​സ്​​ട്രേ​ഷ​നോ ഇ​ൻ​ഷു​റ​ൻ​സോ ഇ​ല്ലാ​തി​രി​ക്ക​ൽ എ​ന്നീ കാ​ര​ണ​ങ്ങ​ൾ നി​മി​ത്ത​മാ​ണ്​ ഡ്രൈ​വ​ർ​മാ​ർ പൊ​തു​വെ അ​പ​ക​ട​മു​ണ്ടാ​കു​ന്നി​ട​ത്തു​​നി​ന്ന്​ ക​ട​ന്നു​ക​ള​യു​ന്ന​തി​ന്​ കാ​ര​ണ​മെ​ന്ന്​ റോ​ഡ്​ സു​ര​ക്ഷാ​രം​ഗ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. 

പി​ൻ​സീ​റ്റി​ൽ ഉ​ള്ള​വ​ർ​ക്കും സീ​റ്റ്​ ബെ​ൽ​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്ക​ൽ, കു​ട്ടി​ക​ളു​ടെ ചൈ​ൽ​ഡ്​​സീ​റ്റ്​ എ​ന്നി​വ​യാ​ണ്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ നി​ല​വി​ൽ​വ​രു​ന്ന പ്ര​ധാ​ന നി​യ​മ ഭേ​ദ​ഗ​തി​ക​ൾ. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​ത്തി​നും ബ്ലാ​ക്ക്​​പോ​യ​ൻ​റ്​​ ല​ഭി​ക്കും. ബ്ലാ​ക്ക്​ പോ​യ​ൻ​റു​ക​ൾ വ​ർ​ഷ​ത്തി​ൽ 12ൽ ​അ​ധി​ക​മാ​യാ​ൽ ലൈ​സ​ൻ​സ്​ ത​ൽ​ക്കാ​ല​ത്തേ​ക്ക്​ റ​ദ്ദാ​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ളും ഡ്രൈ​വ​ർ​മാ​രെ കാ​ത്തി​രി​ക്കു​ന്നു​ണ്ട്. ഗ​താ​ഗ​ത​നി​യ​മ പ​രി​ഷ്​​കാ​രം സം​ബ​ന്ധി​ച്ച ആ​ർ.​ഒ.​പി ട്വി​റ്റ​റി​ലൂ​ടെ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്.  

പ്ര​ധാ​ന ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, പി​ഴ (റി​യാ​ലി​ൽ), ബ്രാ​ക്ക​റ്റി​ൽ ബ്ലാ​ക്ക്​ പോ​യ​ൻ​റ്​ എ​ന്നീ ക്ര​മ​ത്തി​ൽ
1. നാ​ലു​വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ പ്ര​ത്യേ​ക സീ​റ്റ്​ ഇ​ല്ലാ​തി​രി​ക്ക​ൽ: 10​  (1)​ 
2. വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്ക​ൽ: 15  (2)​ 
3. ഡ്രൈ​വ​റു​ടെ സീ​റ്റി​ന​ടു​ത്ത്​ മൊ​ബൈ​ൽ ഫോ​ണോ മ​റ്റ്​ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​പ​ക​ര​ണ​ങ്ങ​ളോ സൂ​ക്ഷി​ക്കാ​ൻ  ഹോ​ൾ​ഡ​റോ  ഉ​പ​ക​ര​ണ​ങ്ങ​ളോ വെ​ക്കു​ക:  15  (1)​ 
4. സീ​റ്റ്​​ബെ​ൽ​റ്റ്​ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ൽ:  10 (1)​ 
5. ആം​ബു​ല​ൻ​സു​ക​ളു​ടെ സ്​​ഥ​ല​ത്ത്​ വാ​ഹ​നം പാ​ർ​ക്ക്​ ചെ​യ്യ​ൽ:  35  (1)​ 
6. റോ​ഡ്​ ഷോ​ൾ​ഡ​റി​ലൂ​ടെ വാ​ഹ​നം മ​റി​ക​ട​ക്ക​ൽ:  50  (2)​ 
7. വേ​ഗ ട്രാ​ക്കി​ൽ കു​റ​ഞ്ഞ വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ:  35  (1)
8. അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള സ്​​ഥ​ല​ത്തെ പാ​ർ​ക്കി​ങ്​:  50 (2) 
9. മു​ഖം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​തെ മ​റ​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​ൽ:  50  (3)
10. ലൈ​സ​ൻ​സി​ൽ ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്ക​ൽ:  50  (3)​ 
11. ന​മ്പ​ർ​പ്ലേ​റ്റ്​  അ​സ്​​ഥാ​ന​ത്ത്​ സ്​​ഥാ​പി​ക്ക​ൽ:  35  (1)​ 
12.  ഇ​ട​തു​വ​ശ​ത്ത്​ മ​ഞ്ഞ വ​ര​യി​ൽ  പാ​ർ​ക്ക്​ ചെ​യ്യ​ൽ:  50  (2)​ 
13. മോ​േ​ട്ടാ​ർ ബൈ​ക്കി​ൽ അ​നു​മ​തി​യി​ല്ലാ​തെ ബോ​ക്​​സ്​ സ്​​ഥാ​പി​ക്ക​ൽ: 15  (1)​ 
14. ര​ജി​സ്​​ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​തോ റ​ദ്ദാ​ക്കി​യ​തോ ആ​യ കാ​ർ ഒാ​ടി​ക്ക​ൽ: 50  (2)​ 
15. ബ​സു​ക​ളു​ടെ​യും ട്ര​ക്കു​ക​ളു​ടെ​യും അ​പ​ക​ട​ക​ര​മാ​യ ഒാ​വ​ർ​ടേ​ക്കി​ങ്​: 35 (2)​ 
16. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ൽ റോ​ഡ​രി​കി​ൽ വാ​ഹ​നം നി​ർ​ത്ത​ൽ: 35  (1)​ 
17. നി​രോ​ധി​ത സ​മ​യ​ത്ത്​ ഹെ​വി വാ​ഹ​ന​ങ്ങ​ൾ ഒാ​ടി​ക്ക​ൽ:  35  (1)​ 
18. ഹെ​ൽ​മ​റ്റി​ല്ലാ​െ​ത ബൈ​ക്ക്​ ഒാ​ടി​ക്ക​ൽ: 35  (2)​ 
19. സ്​​റ്റി​യ​റി​ങ്ങി​ൽ പി​ടി​ക്കാ​തെ​യോ ശ​രി​യാ​യി ഇ​രി​ക്കാ​തെ​യോ വാ​ഹ​ന​മോ​ടി​ക്ക​ൽ: 35 (2)​ 
20. ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലും ഉ​പ​ക​ര​ണ​ങ്ങ​ളി​ലും റി​ഫ്ല​ക്​​ടി​വ്​ മാ​ർ​ക്കി​ങ്ങു​ക​ൾ സ്​​ഥാ​പി​ക്കാ​തി​രി​ക്ക​ൽ: 15 (1)​ 
21. പ്ര​വേ​ശ​നം നി​രോ​ധി​ച്ച​തോ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തോ ആ​യ റോ​ഡി​ലൂ​ടെ വാ​ഹ​ന​മോ​ടി​ക്കു​ക: 10  (1)​ 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsvehiclemalayalam news
News Summary - vehicle-oman-gulf news
Next Story