Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 'വെ​ഹി​ക്ക്​​​ൾ എ​മ​ർ​ജ​ൻ​സി ഉ​പ​ക​ര​ണ'​ത്തി​ന്​ പേ​റ്റ​ൻ​റ്​

text_fields
bookmark_border
ഒ​മാ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത വെ​ഹി​ക്ക്​​​ൾ എ​മ​ർ​ജ​ൻ​സി ഉ​പ​ക​ര​ണ​ത്തി​ന്​ പേ​റ്റ​ൻ​റ്​
cancel
camera_alt

അ​ലി ബി​ൻ സാ​ലിം അ​ൽ ബു​സൈ​ദി

മ​സ്​​ക​ത്ത്​: വാ​ഹ​നാ​പ​ക​ട ഇ​ര​ക​ളെ കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​മാ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത 'മു​സി​ഫ്'​ എ​ന്ന വെ​ഹി​ക്ക്​​​ൾ എ​മ​ർ​ജ​ൻ​സി ഉ​പ​ക​ര​ണ​ത്തി​ന്​ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ മ​ന്ത്രാ​ല​യ​ത്തി​െൻറ പേ​റ്റ​ൻ​റ്.വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​രെ കു​റ​ക്കാ​നും അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​മാ​യി പെ​െ​ട്ട​ന്ന്​ ആ​ശ​യ​വി​നി​മ​യ​ത്തി​നും ഉ​പ​ക​ര​ണം സ​ഹാ​യി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന സ്​​ഥ​ല​മ​ട​ക്കം മ​റ്റു വി​വ​ര​ങ്ങ​ൾ പി​ഴ​വി​ല്ലാ​തെ പൊ​ലീ​സി​ലും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളി​ലും എ​ത്തി​ക്കാ​ൻ ഉ​പ​ക​ര​ണ​ത്തി​ന്​ ക​ഴി​യും. അ​ലി ബി​ൻ സാ​ലിം അ​ൽ ബു​സൈ​ദി എ​ന്ന​യാ​ളാ​ണ്​ ഉ​പ​ക​ര​ണം രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ആ​ധു​നി​ക​വും നൂ​ത​ന​വു​മാ​യ നി​ര​വ​ധി സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ള്ള ഈ ​ഉ​പ​ക​ര​ണം എ​ല്ലാ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ അ​പ​ക​ട​ങ്ങ​ളു​ടെ തീ​വ്ര​ത കു​റ​ക്കു​മെ​ന്ന്​ അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു.വ​രു​ന്ന കാ​ല​യ​ള​വി​ൽ, കാ​ർ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ലും വി​ക​സി​പ്പി​ക്കു​ന്ന​തി​ലും വി​ദ​ഗ്​​ധ​രാ​യ നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പു​തി​യ ഉ​പ​ക​ര​ണ​ത്തി​െൻറ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ണി​ജ്യാ​ടി​സ്​​ഥാ​ന​ത്തി​ലും പ്രാ​ദേ​ശി​ക​മാ​യും വി​ൽ​ക്ക​പ്പെ​ടു​ന്ന ഒ​രു​ൽ​പ​ന്ന​മാ​യി ഇ​തി​നെ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle Emergency
News Summary - Vehicle Emergency Registrar registered in Oman Patent on debt
Next Story