പഴം, പച്ചക്കറി വില വർധനവില്ലെന്ന് അധികൃതർ
text_fieldsമസ്കത്ത്: പഴങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രണത്തിൽതന്നെയാണെന്നും വർധനവില്ലെന്നും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി.
മവേല സെൻട്രൽ മാർക്കറ്റിൽ വില നിലവാരം അതോറിറ്റി നിയോഗിച്ച പ്രത്യേക സംഘങ്ങൾ സദാ നിരീക്ഷിച്ചുവരുന്നുണ്ടെന്നും അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ ഉമർ ഫൈസൽ അൽ ജഹ്ദമി അറിയിച്ചു. ഒരു സംഘം രാവിലെ ആറു മുതൽ 11 വരെയും മറ്റൊരു സംഘം 11 മുതൽ നാലുവരെയുമാണ് പ്രവർത്തിക്കുന്നത്. വില ഒരിടെ ഉയർന്നിരുന്നെങ്കിലും ഇപ്പോൾ താഴ്ന്നുനിൽക്കുകയാണ്. ആവശ്യത്തിന് ഉൽപന്നങ്ങൾ സ്റ്റോക്ക് ഉള്ളതായും ജഹ്ദമി പറഞ്ഞു. പെരുന്നാൾ പ്രമാണിച്ച് മാർക്കറ്റിെൻറ പ്രവർത്തനസമയം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ രാത്രി 11 മണി വരെ പ്രവർത്തിക്കുന്നത് ഷോപ്പിങ്ങിനെത്തുന്നവർക്ക് സഹായകരമാകും. ഇറക്കുമതി ഉൽപന്നങ്ങൾക്ക് ഒപ്പം സ്വദേശി ഉൽപന്നങ്ങളും ധാരാളം വിപണിയിലുണ്ട്. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ വിൽപന, പ്രത്യേക്ഷത്തിൽ കുഴപ്പം തോന്നുന്നവയുടെ വിപണനം തുടങ്ങിയ നിയമലംഘനങ്ങൾ സംബന്ധിച്ച നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് പരാതി നൽകാനും സൗകര്യമുണ്ടാകും. പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ വർധനവുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കീടനാശിനി സർട്ടിഫിക്കറ്റ് നിയമം കർക്കശമാക്കിയതിനെ തുടർന്ന് സാധനങ്ങളുടെ വരവ് നിലച്ചതാണ് വില ഉയരാൻ കരണമെന്നായിരുന്നു വാർത്തകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
