സാധാരണക്കാരെൻറ ബജറ്റ് തെറ്റിച്ച് പച്ചക്കറിവില കുതിക്കുന്നു
text_fieldsമത്ര: സാധാരണക്കാരെൻറ ബജറ്റ് തെറ്റിച്ച് പച്ചക്കറി വില കുതിക്കുന്നു. വേനൽചൂടേറിയതോടെ മത്സ്യലഭ്യത കുറഞ്ഞിട്ടുണ്ട്. ഉള്ളവക്കാകെട്ട പൊള്ളുന്ന വിലയുമാണ്. ഇതുമൂലം സസ്യാഹാരത്തിലേക്ക് തിരിയാമെന്ന് കരുതിയവര്‍ക്കാണ് പച്ചക്കറി ക്ഷാമവും വിലവര്‍ധനയും തിരിച്ചടിയായത്. വെളുത്തുള്ളിയാണ് വില വര്‍ധനവില്‍ മുന്നിട്ടുനിൽക്കുന്നത്. കിലോക്ക് 1.700 റിയാലായിരുന്നു കഴിഞ്ഞ ദിവസം മത്രയിലെ ചില്ലറ വിൽപന വില. അതേസമയം, വെളുത്തുള്ളിയുടെ മൊത്തവിലയിൽ ഒരാഴ്ചയോളമായി ചെറിയ കുറവുണ്ടെന്ന് മവേല മാർക്കറ്റിലെ കച്ചവടക്കാരൻ പറയുന്നു.
അഞ്ചു കിലോയുടെ വെളുത്തുള്ളി ബാഗ് ഏഴു റിയാൽ മുതൽ എട്ട് റിയാൽ വരെ ആയിരുന്നത് മൂന്നു റിയാലായാണ് കുറഞ്ഞിട്ടുള്ളത്. കറിക്കൂട്ടുകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത പച്ച മുളകിെൻറ വിലയും പിടിവിട്ട അവസ്ഥയാണ്. കിലോ ഒന്നര റിയാലാണ് ഇന്ത്യന്‍ ചില്ലിക്ക് ഇപ്പോഴത്തെ വില. അതും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. അതിനാൽ, താരതമ്യേന വിലക്കുറവില്‍ ലഭിച്ചിരുന്ന ഒമാെൻറ പച്ചമുളകിനും ഡിമാൻറ് വര്‍ധിച്ചു. 400 ബൈസക്ക് ലഭിച്ചിരുന്ന ഒമാൻ ഗ്രീന്‍ ചില്ലിക്ക് 1.200 റിയാൽ വരെയാണ് ചില്ലറ വിൽപനക്കാർ ഇൗടാക്കുന്നത്. കാർട്ടണിന് ഒമ്പതര റിയാൽ വരെയാണ് ഒമാനി ചില്ലിയുടെ മൊത്തവില.
വെണ്ടക്ക, പാവക്ക തുടങ്ങിയവക്കും വില കതിച്ചുയരുകയാണ്. ഇവക്ക് മൊത്ത വില തന്നെ പെട്ടിക്ക് ഒമ്പത് റിയാലിലെത്തി. ഇത് കിലോക്ക് ഒന്നര റിയാലിന് വിറ്റാല്‍ പോലും ലാഭമൊന്നുമില്ലെന്നാണ് ചില്ലറ വിൽപനക്കാർ പറയുന്നത്. പച്ചക്കറി വിപണിയില്‍ എന്നും വിലക്കുറവില്‍ കിട്ടിയിരുന്ന കാബേജിനും കുക്കുമ്പറിനുമൊക്കെ അടുക്കാന്‍ പറ്റാത്ത തരത്തിലാണ് വില കയറിയത്. ഒരു ചാക്ക് കാബേജിന് ഒരു റിയാലുണ്ടായിരുന്നത് നാലര റിയാലിലെത്തി. ഒമാനി പച്ചക്കറി സീസൺ അവസാനിച്ചതാണ് വില ഉയരുന്നതിെൻറ പ്രധാന കാരണം. ഗൾഫ് പ്രതിസന്ധി മൂലം ഒമാനിൽനിന്ന് പച്ചക്കറി ഉൽപന്നങ്ങൾ ഖത്തറിലേക്ക് കൂടുതലായി കയറ്റി അയക്കുകയും ചെയ്യുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
