വെജിറ്റേറിയൻ രുചികളുടെ പുതിയ അധ്യായവുമായി വെജ് മീ ഒമാനിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: ലോകമെമ്പാടുമായി 18 ബ്രാഞ്ചുകളുള്ള പ്രമുഖ വെജിറ്റേറിയൻ റസ്റ്ററന്റ് ബ്രാൻഡായ വെജ്മിയുടെ ഒമാനിലെ ആദ്യത്തെ ശാഖ അൽ ഖുവൈറിൽ നെസ്റ്റോ മാർക്കറ്റിന് പിന്നിൽ പ്രവർത്തനം ആരംഭിച്ചു. രുചികരവും ഉന്നത നിലവാരമുള്ളതുമായ വെജിറ്റേറിയൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വെജ്മി പ്രവർത്തിക്കുന്നതെന്ന് മാനേജ്മെന്റ് പ്രധിനിധികൾ പറഞ്ഞു.
പുതുമയും ഗുണമേന്മയും ഉറപ്പാക്കുന്ന ചേരുവകൾ ഉൾപ്പെടുത്തിയും കർശനമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും വെജിറ്റേറിയൻ ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട ഡൈനിംഗ് കേന്ദ്രമായി വെജ് മീ ഇതിനകം മാറിയിട്ടുണ്ട്. മികച്ച ഉപഭോക്തൃ സംതൃപ്തി ലക്ഷ്യമിടുന്നതും പ്രവർത്തന മികവും ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കാൻ ബ്രാൻഡിനെ സഹായിച്ചതായും മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.
പുതിയ ശാഖയുടെ ഉദ്ഘാടനം അൽ സയ്യിദ് ഖാലിദ് മഹ്‌ഫൂദ് സലിം അൽ ബുസൈദി നിർവഹിച്ചു. ചടങ്ങിൽ ഹാരിസ് പാലൊള്ളത്തിൽ മുജീബ് വി.ടി.കെ, ഓപറേഷൻ ഹെഡ് കുഞ്ഞു മുഹമ്മദ് എന്നിവർ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് മികച്ച വെജിറ്റേറിയൻ ഭക്ഷണാനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച വെജ് മീയെ, രുചികരമായി തയാറാക്കുന്ന വിഭവങ്ങളും കർശനമായ ശുചിത്വ മാനദണ്ഡങ്ങളും ഉപഭോക്താക്കളുടെ പ്രിയ ബ്രാൻഡാക്കി മാറ്റിയിട്ടുണ്ട്.
ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ മിതമായ നിരക്കിൽ വൈവിധ്യമാർന്ന വെജിറ്റേറിയൻ വിഭവങ്ങൾ ലഭ്യമാക്കുന്നതാണ് റസ്റ്ററന്റിന്റെ മറ്റൊരു പ്രത്യേകത. വെജ് മീയുടെ പുതിയ ശാഖകൾ റൂവി, ഗാല, മബേല എന്നിവിടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

