വാറ്റ്: നിയമലംഘനത്തിന് കടുത്ത ശിക്ഷ
text_fieldsസുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ അധ്യക്ഷതയിൽ നടന്ന സാമ്പത്തികകാര്യ ഉന്നതതല യോഗം
വാറ്റ് വഴി വർഷത്തിൽ സർക്കാറിന് 400 ദശലക്ഷം റിയാൽ വരുമാനം
മസ്കത്ത്: ഇൗ മാസം 16മുതൽ നടപ്പാക്കുന്ന വാറ്റ് നിയമങ്ങൾ ലംഘിക്കുന്നത് കടുത്ത പിഴക്കും തടവു ശിക്ഷക്കും കാരണമാകുമെന്ന് നികുതി വിദഗ്ധർ. ജി.സി.സി രാജ്യങ്ങളിൽ ഏകീകൃത വാറ്റ് നടപ്പാക്കുന്നതിെൻറ ഭാഗമായി യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ 2018ലും 2019ൽ ബഹ്റൈനിലും നിയമം നടപ്പാക്കിയിരുന്നു. വാറ്റ് നടപ്പാക്കുന്നത് ഇൗ മേഖലയിലെ വെല്ലുവിളികളും പ്രയാസങ്ങളും പരിഹരിക്കാൻ ഒമാന് സഹായകമാവും.
ഒമാൻ വാറ്റ് നിയമാവലിയിൽ 13 അധ്യായങ്ങളും 106 ഖണ്ഡികയുമാണുള്ളത്. ഒമാനിൽ വിഭവങ്ങൾക്കും സേവനങ്ങൾക്കും അഞ്ച് ശതമാനം നികുതിയാണ് നിശ്ചയിക്കുന്നത്. എന്നാൽ ഭക്ഷ്യവിഭവങ്ങൾ, മരുന്നുകൾ അടക്കം നിരവധി ഉൽപന്നങ്ങൾക്ക് നികുതി ഇളവുണ്ട്. നികുതി ഇളവുകൾ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ് ഒമാനിൽ. വാറ്റ് നടപ്പാക്കുന്നതോടെ വർഷംതോറും സർക്കാറിന് 400 ദശലക്ഷം റിയാൽ വരുമാനമുണ്ടാക്കാൻ കഴിയും. വാറ്റ് ഗണത്തിൽപെടുന്ന സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഫെബ്രുവരി ഒന്ന് മുതൽ ആരംഭിച്ചു. വാറ്റ് അടക്കാൻ ബാധ്യസ്ഥരായ ബിസിനസുകാരും കോർപറേറ്റുകളും വാറ്റ് നിയമങ്ങളെപ്പറ്റി ബോധവാന്മാരാവണം.
വാറ്റ് നിയമാവലിയുടെ നൂറാം ഖണ്ഡിക പ്രകാരം നിയമ ലംഘനം ആയിരം മുതൽ പതിനായിരം റിയാൽ വരെ പിഴക്കും രണ്ടു മാസം മുതൽ ഒരു വർഷം തടവും ലഭിക്കുന്ന ശിക്ഷയാണ്. വാറ്റ് ചുമതലക്കായി പ്രത്യേകം ആെള ചുമതലപ്പെടുത്താതിരിക്കുക, വാറ്റ് രജിസ്ട്രേഷനിലെ മാറ്റങ്ങൾ ചൂണ്ടിക്കാണിക്കാതിരിക്കുക, നികുതി സംബന്ധമായ റെക്കോഡുകൾ സൂക്ഷിക്കാതിരിക്കുക, വാറ്റ് റിേട്ടണുകൾ യഥാസമയം സമർപ്പിക്കാതിരിക്കുക, തെറ്റായ വിവരങ്ങൾ നൽകുക, േസവനങ്ങൾക്കും ക്രയവിക്രയങ്ങൾക്കും ഇൻവോയ്സ് നൽകാതിരിക്കുക, തെറ്റായ ഇൻവോയ്സുകൾ നൽകുക, പരിേശാധനക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുക എന്നിവ ശിക്ഷാർഹമാണ്. ബോധപൂർവം വാറ്റ് രജിസ്േട്രഷൻ നടത്താതിരിക്കുക, ശരിയായ മൂല്യത്തിലുള്ള വാറ്റ് റിേട്ടണുകൾ സമർപ്പിക്കാതിരിക്കുക, വ്യാജ ടാക്സ് റിേട്ടണുകൾ സമർപ്പിക്കുക, ബോധപൂർവം നികുതി േരഖകൾ നശിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യുക തുടങ്ങിയവ അയ്യായിരം മുതൽ 20,000 റിയാൽ വരെ പിഴയും ഒരു വർഷം മുതൽ മൂന്നു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
ടാക്സ് റിേട്ടണുകൾ സമർപ്പിക്കാൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റിേട്ടണുകൾ സമർപ്പിക്കാതിരിക്കുക, നികുതി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കാതിരിക്കുക, നികുതി രജിസ്ട്രേഷൻ റദ്ദാക്കിയവരുടെ രേഖകളും റെേക്കാഡുകളും ശരിയായ രീതിയിൽ സുക്ഷിക്കാതിരിക്കുക എന്നിവ 500 മുതൽ 5000 റിയാൽ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. തെറ്റായ േരഖകൾ സമർപ്പിച്ച് നികുതി തിരിച്ചുവാങ്ങൽ, തെറ്റായ രീതിയിൽ ലഭിച്ച നികുതി റീഫണ്ട് തുക തെറ്റ് മനസ്സിലാക്കിയ ഉടൻ തിരിച്ചടക്കാതിരിക്കൽ, വസ്തുക്കളുടെയും സേവനങ്ങളുടെയും തുക നികുതി അടക്കം സമർപ്പിക്കാതിരിക്കൽ എന്നിവ 1000 മുതൽ 10000 വരെ പിഴലഭിക്കാവുന്ന കുറ്റമാണ്.
450ലേറെ ഭക്ഷ്യപദാർഥങ്ങളെ ഒഴിവാക്കി
മസ്കത്ത്: മൂല്യവർധിത നികുതി(വാറ്റ്)യിൽ നിന്ന് ഒഴിവാക്കിയ ഭക്ഷ്യവസ്തുക്കളുടെ എണ്ണം 488 ആയി ഉയർത്തി. നേരേത്ത 93വസ്തുക്കളെയാണ് നികുതിയിൽനിന്ന് ഒഴിവാക്കിയിരുന്നത്. വാറ്റ് നടപ്പാക്കുന്നതിെൻറ മുന്നോടിയായി സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ആരോഗ്യമേഖല, വിദ്യാഭ്യാസം, യാത്ര ചെലവുകൾ, താമസ ഇടങ്ങൾ വിൽക്കുന്നതും വാടകക്ക് കൊടുക്കുന്നതും അടക്കം നിരവധി ഇനങ്ങളെ വാറ്റിൽനിന്ന് േനരേത്ത ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

