വാറ്റ് സെമിനാർ സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ഇബ്രയും അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഏജൻസിയായ ടെക്ടോ വെഞ്ച്വറും സംയുക്തമായി ഇബ്രയിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തവർ
ഇബ്ര: കെ.എം.സി.സി ഇബ്രയും അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഏജൻസിയായ ടെക്ടോ വെഞ്ച്വറും സംയുക്തമായി ഇബ്രയിലേയും പരിസര പ്രദേശങ്ങളിലേയും വ്യാപാരികൾക്കായി വാറ്റ് രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളിലും സെമിനാർ സംഘടിപ്പിച്ചു. ഒരുവർഷമായി ഒമാൻ ഗവൺമെന്‍റ് നടപ്പാക്കുന്ന വാറ്റ് നിയമങ്ങളെയും അതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുണ്ടായിരുന്ന നിരവധി സംശയങ്ങൾക്കും ആശങ്കകൾക്കും നിവാരണം നടത്താൽ സെമിനാർ സഹായകമായി. അൽഷറഖിയ്യ സാൻഡ് ഹോട്ടലിൽ നടന്ന സെമിനാറിന് ടെക്ടോ വെഞ്ച്വർ എക്സപെർട്ടുകളായ സാജിദ്, മുഹമ്മദ്, സഹൽ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി സെക്രട്ടറി നൗസീബ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

