വർണാഭമായി ഇന്ത്യൻ സ്കൂൾ ഇബ്ര ഗ്രാജ്വേഷൻ സെറിമണി
text_fieldsഇന്ത്യൻ സ്കൂൾ ഇബ്രയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഗ്രാജ്വേഷൻ സെറിമണിയിൽനിന്ന്
ഇബ്ര: ഇന്ത്യൻ സ്കൂൾ ഇബ്രയിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ഗ്രാജ്വേഷൻ സെറിമണി വർണാഭ ചടങ്ങുകളോടെ നടന്നു. പന്ത്രണ്ടാം ക്ലാസിന്റെ ആറാമത്തെ ബാച്ചാണ് സ്കൂളിൽനിന്ന് പുറത്തിറങ്ങിയത്.
പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിലെ മുഹമ്മദ് സെയ്ഫ് അൽ റിയാമി മുഖ്യാതിഥിയായി. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് സയ്യിദ് അക്മൽ അലി, എസ്.എം.സി കൺവീനർ വിവേക് കുമാർ സ്രീവാസ്തവ്, അക്കാദമിക് ആൻഡ് കോ സ്കോളാസ്റ്റിക് ചെയർപേഴ്സൻ ആർ. ജൈനുൽ അരിഫ, ഗ്രീവൻസ് കമ്മിറ്റി ആൻഡ് എച്ച്.എസ്.ഇ തലവൻ മോഹൻ ദാസ് പൊന്നമ്പലം, സ്പോർട്സ് ചെയർപേഴ്സൻ ഡോ. ഗോപീകൃഷ്ണ പാസം, പ്രിൻസിപ്പൽ സത്പാൽ ബി. മൽഹോത്ര, അസി. പ്രിൻസിപ്പൽ മോസിസ്, സ്റ്റാഫ് അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ഹെഡ് ബോയ് ഏബൽ സാം ഫിലിപ്പിന്റെ സ്വാഗത പ്രസംഗത്തോടെ ചടങ്ങുകൾ തുടങ്ങി.
ഭാവി രൂപപ്പെടുത്തുന്നതിൽ സ്ഥിരോത്സാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശിഷ്ടാതിഥി മുഹമ്മദ് സെയ്ഫ് അൽ റിയാമ സൂചിപ്പിച്ചു. ബിരുദധാരികൾ തങ്ങളുടെ അക്കാദമിക് യാത്രയിൽ പ്രധാന പങ്കുവഹിച്ച കുടുംബങ്ങളോടും സുഹൃത്തുക്കളോടും അധ്യാപകരോടും ഹൃദയംഗമമായ നന്ദി പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ഇബ്രയിൽ പഠിക്കുന്ന കാലത്തെ അനുഭവങ്ങൾ അവർ വിശദീകരിച്ചു. എല്ലാ ബിരുദധാരികളുടെയും ഭാവിജീവിത വിജയത്തിനായി ഇന്ത്യൻ സ്കൂൾ ഇബ്ര അധികൃതർ ആശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

