വിവിധ കോഴ്സുകൾ : എജുക്കേഷൻ ഇന്ററാക്ഷൻ മീറ്റ്
text_fieldsമസ്കത്ത്: ഇന്ത്യ എജുക്കേഷൻ ഇന്ററാക്ഷൻ മീറ്റ് മാർച്ച് 29, 30 തീയതികളിൽ അൽ ഖുവൈർ ഹോട്ടൽ ഹോളിഡേ മസ്കത്തിൽ നടക്കും. പരിപാടിയിൽ റാങ്കിങ്ങിൽ വളരെ മുന്നിൽ നിൽക്കുന്ന ഇന്ത്യയിലെ 15 ഓളം യൂനിവേഴ്സിറ്റികൾ പങ്കെടുക്കും. നിർമിത ബുദ്ധിയെ(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പറ്റിയുള്ള ടോക്ക് ഷോയും നടക്കും. ഫ്രീ കൗൺസലിങ്, വിവിധ കോഴ്സുകളെ പറ്റി അതതു യൂനിവേഴ്സിറ്റികളിലെ പ്രഫസറുമായി സംസാരിക്കാനുള്ള അവസരം എന്നിവയും കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭിക്കും. ഇന്ത്യയിലെ 15 ഓളം യൂനിവേഴ്സിറ്റികളിലെ 250 ഓളം കോഴ്സുകളെപറ്റി നേരിട്ട് അറിയാനുള്ള സുവർണാവസരമാണ് ഒമാനിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ലഭ്യമാകുന്നതെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

