വനിത സമാജം ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ്
text_fieldsമസ്കത്തില് നടന്ന മര്‍ത്ത് മറിയം വനിത സമാജത്തിന്റെ ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ്
മസ്കത്ത്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വനിത വിഭാഗമായ മര്‍ത്ത് മറിയം വനിത സമാജത്തിന്റെ ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ് മസ്കത്തില് നടന്നു. ഹൈമോനൂസോ 2023D എന്ന പേരില്‍ മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക ആതിഥ്യമരുളിയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത നിര്‍വഹിച്ചു.
വനിതാ സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന് മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. വര്‍ഗീസ് ടിജു ഐപ്പ്, അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോ, വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സി.എസ്. മാത്യു, സെക്രട്ടറി ബീന ജോണ്‍, ഇടവക ട്രസ്റ്റി ബിജു ജോര്‍ജ്, സഭാ മാനേജിങ് കമ്മിറ്റി അംഗം എബ്രഹാം മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം ജോസ് തോമസ് എന്നിവര്‍ സംസാരിച്ചു. മസ്കത്ത് യൂനിറ്റ് സെക്രട്ടറി സിനു കോശി സ്വാഗതവും ഡെയ്സി ബാബു നന്ദിയും പറഞ്ഞു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി ക്ലാസ്, പൊതു ചര്‍ച്ച, റിപ്പോര്‍ട്ട് അവതരണം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. ചടങ്ങില്‍ ഒമാന്‍ റീജ്യന്റെ പുതിയ സെക്രട്ടറിയായി സിനോബി സുനുവിനെയും ജോ.സെക്രട്ടറിയായി ബിന്ദു ജിജിയെയും തെരഞ്ഞെടുത്തു. ഒമാനിലെ വിവിധ ഇടവകകളില്‍ നിന്ന് 150ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

