Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവന്ദേഭാരത്​:...

വന്ദേഭാരത്​: യാത്രക്കാർക്ക്​ എയർഇന്ത്യ ഒാഫിസിലെത്തിയും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം

text_fields
bookmark_border
വന്ദേഭാരത്​: യാത്രക്കാർക്ക്​ എയർഇന്ത്യ ഒാഫിസിലെത്തിയും ടിക്കറ്റ്​ ബുക്ക്​ ചെയ്യാം
cancel
camera_alt

വന്ദേഭാരത്​ മിഷ​െൻറ ഭാഗമായുള്ള എയർഇന്ത്യ എക്​സ്​പ്രസ്​ വിമാനം മസ്​കത്ത്​ വിമാനത്താവളത്തിൽ

മസ്​കത്ത്​: വന്ദേഭാരത്​ പദ്ധതിയുടെ ആഗസ്​റ്റ്​ 16ന്​ തുടങ്ങുന്ന അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകൾ എയർഇന്ത്യ ഒാഫിസിൽ നേരി​െട്ടത്തിയും ബുക്ക്​ ചെയ്യാവുന്നതാണ്​.കേരളത്തിലേക്കുള്ള എ​െട്ടണ്ണമടക്കം 23 സർവിസുകളാണ്​ ആഗസ്​റ്റ്​ 31 വരെയുള്ള അടുത്ത ഘട്ടത്തിലുള്ളത്​. ഇൗ വിമാനങ്ങളിൽ യാത്രചെയ്യാൻ താൽപര്യമുള്ളവർ ഇന്ത്യൻ എംബസിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നൽകിയിട്ടുള്ള ഗൂഗ്​ൾ ഫോറം പൂരിപ്പിച്ച്​ നൽകണം. തുടർന്നാണ്​ എയർ ഇന്ത്യയുടെ ജനറൽ സെയിൽസ്​ ഏജൻറായ നാഷനൽ ട്രാവൽസി​െൻറ റൂവി/വതയ്യ ഒാഫിസുകളിലെത്തി ടിക്കറ്റ്​ ബുക്ക്​ ചെയ്യേണ്ടത്​.

ആദ്യമെത്തുന്നവർക്ക്​ ആദ്യം എന്ന രീതിയിലാകും ടിക്കറ്റുകൾ നൽകുക. അതിനിടെ ഒാൺലൈനിൽ യാത്രാ സന്നദ്ധത അറിയിക്കുന്ന രീതി സാ​േങ്കതിക പരിജ്​ഞാനം കുറഞ്ഞവർക്ക്​ ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്​.പലരും മറ്റുള്ളവരുടെ സഹായം തേടിയാണ്​ രജിസ്​ട്രേഷൻ നടത്തുന്നത്​. ഇതുമൂലമുണ്ടാകുന്ന പിഴവുകൾ യാത്ര മുടങ്ങാൻ കാരണമാകുന്നുണ്ട്​.ഇതോടൊപ്പം സഹായിക്കാൻ ആളെ കിട്ടാത്തതിനാൽ പലരും രജിസ്​റ്റർ ചെയ്യാൻ വൈകുന്നുണ്ട്​. ഇത്തരക്കാർക്ക്​ രജിസ്​ട്രേഷൻ ലഭിക്കാത്ത അവസ്​ഥയുണ്ട്​.

ഒാൺലൈൻ​ രജിസ്​ട്രേഷന്​ ഏറെ ബുദ്ധിമുട്ടിയാണ്​ സഹായിക്കാൻ ഒരാളെ കണ്ടെത്തിയതെന്നും രജിസ്​ട്രേഷന്​ ഏറെ പ്രയാസം അനുഭവിച്ചതായും റൂവിയിൽ നിർമാണതൊഴിലാളിയായ തമിഴ്​നാട്​ സ്വദേശി പറഞ്ഞു.അതിനിടെ വന്ദേഭാരത്​ പദ്ധതിയിൽ ചൊവ്വാഴ്​ച മസ്​കത്തിൽനിന്ന്​ മൂന്ന്​ സർവിസുകൾ ഉണ്ടായിരുന്നു. ഹൈദരാബാദ്​, ചെന്നൈ, ദൽഹി സർവിസുകളാണ്​ ചൊവ്വാഴ്​ച ഉണ്ടായിരുന്നത്​. വന്ദേഭാരത്​, ചാർ​േട്ടഡ്​ വിമാനങ്ങളിലായി ഇതുവരെ 60,000ത്തിലധികം പേരാണ്​ നാടണഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsoman newsvandhe bharath
Next Story