എം.എം.ആർ വാക്സിനേഷൻ: ഗർഭധാരണം ഒഴിവാക്കേണ്ടതില്ല
text_fieldsമസ്കത്ത്: എം.എം.ആർ വാക്സിനേഷൻ കുത്തിവെപ്പെടുക്കുന്നവർ ആറു മാസത്തേക്ക് ഗർഭധാരണം ഒഴിവാക്കണമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.
വാക്സിനേഷൻ എടുത്ത ശേഷം നാല് ആഴ്ച മാത്രം ഗർഭധാരണത്തിനായി കാത്താൽ മതി. പ്രസവം കഴിഞ്ഞ സ്ത്രീകൾക്കും മുലയൂട്ടുന്നവർക്കും വാക്സിനേഷൻ സുരക്ഷിതമാണ്. ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്നല്ലാതെയുള്ള വാർത്തകളും വിവരങ്ങളും നിജസ്ഥിതി ഉറപ്പുവരുത്താതെ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചു.
അഞ്ചാംപനി, മുണ്ടിനീര്, അഞ്ചാംപനിയുടെ വകേഭദമായ ജർമൻ മീസിൽസ് എന്നിവക്കെതിരായ പ്രതിേരാധ വാക്സിനേഷൻ പരിപാടിയുടെ ആദ്യഘട്ടം ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലാണ് നടക്കുന്നത്. ആദ്യഘട്ടം ശനിയാഴ്ച അവസാനിക്കും.
രാജ്യത്ത് താമസിക്കുന്ന 20നും 35നുമിടയിൽ പ്രായമുള്ള സ്വദേശികളും വിദേശികളുമാണ് കുത്തിെവപ്പിന് വിധേയരാകേണ്ടത്. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഇതിനോടകം 15 ലക്ഷത്തിലധികം പേർ കുത്തിവെപ്പ് നടത്തി. അൽ വുസ്തയിലും ലക്ഷ്യമിട്ടതിെൻറ പകുതിയിലധികം പേർ കുത്തിവെപ്പിന് വിധേയരായിട്ടുണ്ട്. രണ്ടു ദശലക്ഷം പേർക്ക് വാക്സിനേഷൻ നൽകുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം സാംക്രമികരോഗ വിഭാഗം ഉദ്യോഗസ്ഥ ഡോ. ഫാത്വിമ അല്‍ യാഖൂബി പറഞ്ഞു.
കുട്ടികളുടെ വാക്സിനേഷന് നിലവില്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന മരുന്നാണ് ഉപയോഗിക്കുന്നത്. ഒരാള്‍ക്ക് ഒരു ഡോസ് വീതമാകും നല്‍കുക. ഹെൽത്ത് സെൻററുകളിലും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലുമാണ് വാക്സിനേഷന് സൗകര്യം ഉള്ളത്.
കഴിഞ്ഞവര്‍ഷം 114 പേർക്ക് അഞ്ചാം പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ വർഷത്തെ ആദ്യ നാലു മാസങ്ങളിൽ മാത്രം 44 പേർക്കാണ് രോഗബാധയുണ്ടായത്. ഫലപ്രദമായ മരുന്ന് ലഭ്യമല്ലാത്ത അഞ്ചാംപനിക്ക് വാക്സിനേഷൻ മാത്രമാണ് പ്രതിവിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
