Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ട​ക്ക​ൻ ബാ​ത്തി​ന...

വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി 14 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ഴി​ട്ടു

text_fields
bookmark_border
municipality
cancel
camera_alt

വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

മ​സ്ക​ത്ത്: ഭ​ക്ഷ്യ​സു​ര​ക്ഷ​യും പൊ​തു​ജ​നാ​രോ​ഗ്യ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി 14 വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് താ​ഴി​ട്ടു. സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ലാ​ണ് ഇ​ത്ര​യും സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​ക്കാ​ല​യ​ള​വി​ൽ മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ ഭ​ക്ഷ്യ, ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 3,682 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.

ആ​രോ​ഗ്യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ന് 861 മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കി. ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട​ൽ തീ​യ​തി​ക​ളി​ൽ കൃ​ത്രി​മം കാ​ട്ടി​യ​തും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സം​ഭ​രി​ക്കാ​ത്ത അ​വ​സ്ഥ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള ഗു​രു​ത​ര ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​കാ​ര്യ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ അ​ലി ബി​ൻ ദ​ഹേം അ​ൽ ഒ​മ്രാ​നി പ​റ​ഞ്ഞു. ആ​രോ​ഗ്യ പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ൾ 184,929 കി​ലോ കേ​ടാ​യ ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.

ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക്കാ​യി 57 ഭ​ക്ഷ​ണ സാ​മ്പ്ളു​ക​ളും 82 ജ​ല സാ​മ്പ്ളു​ക​ളും മു​നി​സി​പ്പാ​ലി​റ്റി ശേ​ഖ​രി​ച്ചു. ഉ​പ​ഭോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് ക​രു​തു​ന്ന 1,759.72 കി​ലോ മാം​സം വെ​റ്റ​റി​ന​റി പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം നീ​ക്കം ചെ​യ്തു.

ലൈ​സ​ൻ​സി​ല്ലാ​ത്ത ഭ​ക്ഷ്യ സം​ഭ​ര​ണ ​​സൈ​റ്റു​ക​ൾ ന​ട​ത്തു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി അ​ൽ ഒ​മ്രാ​നി എ​ടു​ത്തു​പ​റ​ഞ്ഞു. ആ​രോ​ഗ്യ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൗ​ര​ന്മാ​രി​ൽ​നി​ന്നും താ​മ​സ​ക്കാ​രി​ൽ​നി​ന്നു​മു​ള്ള 65 പ​രാ​തി​ക​ളും മു​നി​സി​പ്പാ​ലി​റ്റി കൈ​കാ​ര്യം ചെ​യ്തു.

മു​നി​സി​പ്പ​ൽ സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള 609 അ​ഭ്യ​ർ​ഥ​ന​ക​ൾ പ​രി​ഹ​രി​ച്ചു. ഇ​ത് പൊ​തു​ജ​നാ​രോ​ഗ്യ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത കൂ​ടു​ത​ൽ പ്ര​ക​ട​മാ​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​മ്യൂ​ണി​റ്റി ശു​ചി​ത്വ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി, ദൈ​നം​ദി​ന ക്ലീ​നി​ങ് ടീ​മു​ക​ൾ സ​ജീ​വ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ന​ഗ​ര ഭൂ​പ്ര​കൃ​തി പ​രി​പാ​ലി​ക്കു​ക​യും താ​മ​സ​ക്കാ​ർ​ക്ക് ആ​രോ​ഗ്യ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പൊ​തു​ജ​നാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലും വ​ട​ക്ക​ൻ ബാ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ ശ്ര​മ​ങ്ങ​ളും നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Vadakkan Bathina Municipality has closed 14 institutions
Next Story