വയനാട് ദുരന്തം: ആഘോഷ പരിപാടികൾ റദ്ദാക്കി വടകര സഹൃദയവേദി
text_fieldsമസ്കത്ത്: വടകര സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കാൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു. വയനാട്ടിൽ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വടകര സഹൃദയ വേദിയുടെ 10ാം വാർഷിക പരിപാടിയും അതോടൊപ്പം ഓണാഘോഷ പരിപാടികളും നടത്താൻ സംഘടന തീരുമാനിച്ചിരുന്നു. ഈ പരിപാടികളെല്ലാം അടുത്ത വർഷത്തേക്ക് മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു.
വയനാട്, വിലങ്ങാട് മേഖലകളിലുണ്ടായ ഉരുൽപോട്ടലിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെടുകയും നാശനഷ്ടങ്ങൾ നേരിടുകയും ചെയ്ത ജനങ്ങളോട് ആദരവും അനുഭാവവും പ്രകടിപ്പിച്ചുകൊണ്ടാണ് ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കാൻ തീരുമാനമെടുത്തതെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം ദുരന്ത ബാധിതർക്കായി അംഗങ്ങൾ ധനസഹായം സമാഹരിച്ചു നൽകുമെന്നും വടകര സൗഹൃദ വേദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

