വടകര സഹൃദയവേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsറൂവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്ന വടകര സഹൃദയവേദിയുടെ ഇഫ്താർ സംഗമം
മസ്‌കത്ത്: വടകര സഹൃദയവേദിയുടെ ഇഫ്താർ സംഗമം റൂവിയിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്നു. പ്രസിഡന്റ് ഒ.കെ വിനോദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫസലുൽ റഹ്‌മാൻ റമദാൻ പ്രഭാഷണം നടത്തി. ഇഫ്താർ സംഗമത്തിൽ 200ലറെ അംഗങ്ങളും മറ്റു വീശിഷ്ട വ്യക്തികളും പങ്കെടുത്തു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. ഹാരീസ് നന്ദിയും പറഞ്ഞു.
സംഗമത്തിൽ ഉല്ലാസ് ചെറിയാൻ, ശ്രീജിത്ത്, എം.ടി.കെ, വി.ഹാരിസ്, കെ. സുനിൽകുമാർ, ഉദയചന്ദ്രൻ, ബാബു പാക്കയിൽ, ബൈജേഷ്, മുരളി, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത്കുമാർ ശ്രീജിത്ത് , കെ.എൻ. ബാലൻ, ദിനേശ്, അനീഷ്, റഹീം, കെ.കെ. സുനിൽകുമാർ, രഞ്ജിത്ത്, അശോകൻ, അജിത്, ശശി, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

