വടകര സഹൃദയ വേദി ‘വൈശാഖ സന്ധ്യ-2025’ ആഘോഷിച്ചു
text_fieldsവടകര സഹൃദയ വേദി ‘വൈശാഖ സന്ധ്യ-2025’ ഷാഫി
പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: വടകര സഹൃദയ വേദിയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ‘വൈശാഖ സന്ധ്യ-2025’ ആൽഫലാജ് ഓഡിറ്റോറിയത്തിൽ നടന്നു. ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.കെ. വിനോദ് അധ്യക്ഷത വഹിച്ചു. ഡോ. സലീം അബ്ദുല്ല അൽ ശൻഫാരി ആശംസകൾ നേർന്നു. വി.കെ. സുരേഷ് ബാബു പ്രഭാഷണം നടത്തി. മെഗാ ഇവന്റിൽ മെംബർമാർ അടക്കം ആയിരത്തിൽപരം ആളുകൾ പങ്കെടുത്തു. ഡോ. സന്തോഷ് ഗ്രീവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഉല്ലാസ് ചേരിയൻ നന്ദിയും പറഞ്ഞു.
സംഗമത്തിൽ മുഖ്യ രക്ഷാധികാരി സുരേഷ് അക്കമടത്തിൽ, വൈസ് പ്രസിഡന്റുമാരായ ഫസൽ റഹ്മാൻ, ശ്രീജിത്ത് , ജോയിൻ സെക്രട്ടറി രജീഷ് പറമ്പത്ത്, എക്സിക്യൂട്ടിവ് മെമ്പർമാരായ സുനിൽ കുമാർ കിഴക്കേയിൽ, ഉദയ ചന്ദ്രൻ, ബാബു പാക്കയിൽ, മുരളി, ബൈജേഷ്, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത് കുമാർ, രജീഷ്, ബാലൻ, ദിനേശ്, അനീഷ്, റഹീം, രഞ്ജിത്ത്, സുനിൽകുമാർ, ചന്ദ്രൻ, അശോകൻ, അജിത് എന്നിവർ നേതൃത്വം നൽകി.
മെഗാ ഇവന്റിൽ വടകര സഹൃദയ വേദിയുടെ ലേഡീസ് വിങ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും മറ്റു ഭാരവാഹികളും പങ്കെടുത്തു. പിന്നണി ഗായകൻ അഫ്സൽ, അഖില, കൃതിക, ഷിന്പോൾ എന്നിവരുടെ മനോഹരമായ ഗാനമേളയും, വിനോദ് വെഞ്ഞരം മൂഡിന്റെ ജഗ്ലിങ്, മസ്കത്ത് പഞ്ചാവാദ്യവുംകൊണ്ട് മനോഹരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

