ഒമാനിൽ വാക്സിനേഷൻ തോത് 71 ശതമാനമായി
text_fieldsമസ്കത്ത്: ഒമാനിൽ 12.48 ലക്ഷം പേർ രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻഗണന പട്ടികയിലുള്ളവരുടെ 35 ശതമാനമാണിത്. 12.56 ലക്ഷം പേർ ഒറ്റ ഡോസ് വാക്സിനാണ് സ്വീകരിച്ചിട്ടുള്ളത്. മൊത്തം 25.04 ലക്ഷം പേരാണ് ഒന്ന് അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. മുൻഗണന പട്ടികയുടെ 71 ശതമാനമാണിത്.
ഒമാനിൽ 107 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,239 ആയി. 189 പേർക്കുകൂടി രോഗം ഭേദമായി.
2,91,721 പേരാണ് രോഗമുക്തരായത്. 96.5 ശതമാനമാണ് രോഗമുക്തി നിരക്ക്. ആറു പേർ കൂടി മരിച്ചു.
4063 പേരാണ് ഇതുവരെ മരിച്ചത്. 11 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 122 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 57 പേർ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. വാക്സിനേഷൻ തോത് ഉയർന്നതോടെ ഒമാനിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്.

