വാക്സിനേഷൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്
text_fieldsകുത്തിവെപ്പെടുക്കുന്ന റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ഥൻ
മസ്കത്ത്: റോയൽ ഒമാൻ പൊലീസ് അംഗങ്ങൾക്ക് ജോലിക്കിടയിൽ തന്നെ വാക്സിൻ സ്വീകരിക്കാൻ സൗകര്യമൊരുക്കി. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകാനുള്ള നൽകാനാണിത്. മസ്കത്ത്, മുസന്ദം, വടക്കൻ അൽ ബാത്തിന, തെക്കൻ അൽ ബാത്തിന, അൽ ദഖ്ലിയ, അൽ ബുറൈമി വടക്കൻ അൽ ശർഖിയ്യ, തെക്കൻ അൽ ശർഖിയ്യ എന്നിവിടങ്ങളിലെല്ലാം സൗകര്യമൊരുക്കിയതായി അധികൃതർ അറിയിച്ചു.
ഡിപ്ലോമ വിദ്യാർഥികളുടെ കുത്തിവെപ്പ് 80 ശതമാനം പിന്നിട്ടു
മസ്കത്ത്: 12ാം ക്ലാസ് (ജനറൽ ഡിപ്ലോമ) പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് 81 ശതമാനം പൂർത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം 26ന് ആരംഭിച്ച കുത്തിവെപ്പ് എല്ലാ ഗവർണറേറ്റുകളിലും സജീവമായി നടന്നുവരുന്നുണ്ട്. മുക്കാൽ ലക്ഷത്തിലേറെ വരുന്ന വിദ്യാർഥികളിൽ 61,553 പേരും ഇതിനകം കുത്തിവെപ്പെടുത്തു. പരീക്ഷക്ക് ഹാജരാകുന്ന അധ്യാപകരും മറ്റു ജീവനക്കാരും കുത്തിവെപ്പെടുക്കുന്നുണ്ട്.മസ്കത്ത് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വാക്സിൻ സ്വീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

