പ്രവാസികൾക്ക് ആശ്വാസമായി വാക്സിനേഷൻ ക്യാമ്പുകൾ
text_fieldsനഖൽ വിലായത്തിൽ നടന്ന വാക്സിനേഷൻ ക്യാമ്പ്
മസ്കത്ത്: വിദേശികളെ ലക്ഷ്യമാക്കി നടത്തുന്ന വാക്സിനേഷൻ ക്യാമ്പുകൾ പ്രവാസികളടക്കമുള്ളവർക്ക് ആശ്വാസമാകുന്നു. വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ക്യാെമ്പാരുക്കിയാണ് സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ നൽകുന്നത്. വടക്കൻ ശർഖിയ ഗവർണറേറ്റിൽ വിദേശികൾക്കായി വെള്ളി, ശനി ദിവസങ്ങളിൽ നടന്ന ക്യാമ്പുകളിൽ നിരവധി പേരാണ് കുത്തിവെപ്പെടുക്കാനെത്തിയത്. സി.ഡി.സി ഇബ്രയിലും ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമായിരുന്നു വാക്സിൻ നൽകിയിരുന്നത്.
ഒഴിവ് ദിനമായതിനാൽ പലർക്കും ഇൗ ക്യാമ്പ് പ്രയോജനപ്പെടുത്താനുമായി. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും വാക്സിൻ നൽകുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാരായ നിരവധി പേർ വിവിധ സ്ഥലങ്ങളിൽ നടന്ന ക്യാമ്പുകളിലെത്തി വാക്സിൻ സ്വീകരിച്ചു. രാവിലെ ആരംഭിച്ച ക്യാമ്പ് രാത്രി ഒമ്പതിനാണ് പലയിടത്തും അവസാനിച്ചത്. തെക്കൻ ബാത്തിന ഗവർണറേറ്റിൽ അവാബി വിലായത്തിലെ മാർക്കറ്റ്, നഖൽ വിലായത്തിലെ മാർക്കറ്റ്, വാദിഅൽമആവിൽ വിലായത്തിലെ അൽ-മഹ ഇന്ധന ഫില്ലിങ് സ്റ്റേഷൻ, മുസന്ന വിലായത്തിലെ തുറൈഫ്, അൽ-മൽദ മേഖലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ നടന്ന വാക്സിനേഷൻ ഫീൽഡ് കാമ്പയിനിലും നിരവധിപർ കുത്തിവെപ്പെടുത്തിരുന്നു.
മസ്കത്ത് ഗവർണറേറ്റിൽ വിദേശികൾക്ക് വാക്സിൻ ഉൗർജിതമായി നൽകാൻ മൊബൈൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. വാക്സിൻ എടുക്കാത്തവരെ കണ്ടെത്തി കൂടുതൽ ആളുകളിലേക്ക് കുത്തിവെപ്പ് നൽകാനാണ് ആരോഗ്യവകുപ്പ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

