വാദി ബനീഖാലിദിലെ വെള്ളപ്പൊക്കം: രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി
text_fieldsമസ്കത്ത്: വാദി ബനീഖാലിദിൽ കഴിഞ്ഞ ശനിയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുക്കി ൽപെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ രണ്ടാമത്തെയാളുടെ മൃതദേഹംകൂടി കണ്ടെ ടുത്തു. സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. മൃതദേഹം തിരിച്ചറിയുന് നതുമായി ബന്ധപ്പെട്ട പരിശോധനകൾ ഇന്ന് നടക്കും. ഇബ്രയിലെ ഫാർമസിസ്റ്റായ മഹാരാഷ്ട്ര സ്വദേശി സർദാർ ഫസൽ അഹമ്മദ് പത്താെൻറ കുടുംബമാണ് അപകടത്തിൽപെട്ടത്. സർദാർ ഫസലിെൻറ മാതാവ് ഷബന ബീഗത്തിെൻറ മൃതദേഹം തിങ്കളാഴ്ച രാത്രി കണ്ടെടുത്തിരുന്നു. ഇന്നലെ കണ്ടെടുത്തത് ഭാര്യ അർഷിയുടേയാണെന്നാണ് കരുതുന്നത്. കാണാതായി നാലു ദിവസം കഴിഞ്ഞതിനാൽ മൃതദേഹം അഴുകിയ നിലയിലാണ്.
ഞായറാഴ്ച മുതൽ വാദിയിൽ കിലോമീറ്ററുകളോളം നീളുന്ന ഭാഗത്ത് പൊലീസും സിവിൽ ഡിഫൻസും സന്നദ്ധപ്രവർത്തകരും ചേർന്ന് പരിശോധനകൾ നടത്തിവരുകയാണ്. സർദാർ ഫസലിെൻറ പിതാവ് ഖാൻ ഖൈറുല്ല സത്താർ ഖാൻ പത്താൻ, മകൾ സിദ്റ ഖാൻ (നാല്), സൈദ് ഖാൻ (2), നൂഹ് ഖാൻ (28 ദിവസം) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. സർദാർ ഫസലിന് ഇബ്രയിലെ സാമൂഹിക പ്രവർത്തകർ എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്നുണ്ട്.
എല്ലാവിധ സഹായങ്ങളും എംബസി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അത് സർദാർ ഫസലിനെ അറിയിച്ചതായും സാമൂഹിക പ്രവർത്തകരായ മോഹൻദാസ് പൊന്നമ്പലവും ബഷീർ കൊച്ചിയും മൊയ്തീൻ പറേല്ലിലും പറഞ്ഞു. മൃതദേഹങ്ങൾ ഇബ്രയിൽതന്നെ ഖബറടക്കാനാണ് തീരുമാനം. ഇതിനായി സർദാർ ഫസലിെൻറ സഹോദരങ്ങൾ ഒമാനിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
