Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​യു​ടെ...

ഇ​ന്ത്യ​യു​ടെ പു​​രോ​ഗ​തി​ക്കു​ പി​ന്നി​ൽ നെ​ഹ്റു- വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം.​പി

text_fields
bookmark_border
omannews
cancel
camera_alt

ഒ​മാ​ൻ ഒ.​ഐ.​സി.​സി 12ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്

മ​സ്ക​ത്ത്​: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഭാ​ര​ത​ത്തെ ഇ​ല്ലാ​യ്മ​ക​ളു​ടെ ലോ​ക​ത്തു​നി​ന്നും അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ളെ കൈ​യെ​ത്തി​പ്പി​ടി​ച്ച് ഇ​ന്നു കാ​ണു​ന്ന ഇ​ന്ത്യ​യാ​ക്കി മാ​റ്റി​യ​ത് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു തു​ട​ങ്ങി​വെ​ച്ച പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​ക​ളും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണെ​ന്ന്​ പാ​ല​ക്കാ​ട് ഡി.​സി.​സി പ്ര​സി​ഡ​ന്‍റും ​ എം.​പി​യു​മാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. റൂ​വി അ​ൽ ഫ​ലാ​ജ് ഹോ​ട്ട​ലി​ന്റെ ഗ്രാ​ൻ​ഡ് ഹാ​ളി​ൽ ന​ട​ന്ന ഒ​മാ​ൻ ഒ.​ഐ.​സി.​സി 12ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ട​ലി​ന​ക്ക​രെ ഈ ​പ്ര​വാ​സ​ലോ​ക​ത്തും അ​ല​യ​ടി​ക്കു​ന്ന കോ​ൺ​ഗ്ര​സ്​ വി​കാ​രം പ്ര​സ്ഥാ​ന​ത്തി​ന്റെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്റെ സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ്‌ കെ. ​സു​ധാ​ക​ര​ൻ എം.​പി​യു​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​ള്ള വി​ഡി​യോ സ​ന്ദേ​ശ​വും ച​ട​ങ്ങി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു.

ടി.​ജെ. സ​നീ​ഷ് കു​മാ​ർ, ജോ​സ​ഫ് എം.​എ​ൽ.​എ, ഒ.​ഐ.​സി.​സി / ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത്​ ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​ർ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി.

സ​ലാ​ല മു​ത​ൽ ബു​റൈ​മി വ​രെ​യു​ള്ള റീ​ജ​ന​ൽ ക​മ്മി​റ്റി​ക​ളു​ടെ​യും ഏ​രി​യ, യൂ​നി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ​യും ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ് ഇ​ത്ര​യും വ​ലി​യ ഒ​രു ജ​ന​സ​ഞ്ച​യ​ത്തെ ഇ​ന്നി​വി​ടെ എ​ത്തി​ച്ച​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ് പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ന്ദു പാ​ല​ക്ക​ൽ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ്‌ മാ​ത്യു മെ​ഴു​വേ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

ദേ​ശീ​യ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സ​ലീം മു​തു​വ​മ്മേ​ൽ, പു​രു​ഷോ​ത്ത​മ​ൻ നാ​യ​ർ, റെ​ജി കെ. ​തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​നീ​ഷ് മു​ര​ളി, നി​യാ​സ് ചെ​ണ്ട​യാ​ട്, അ​ഡ്വ. എം.​കെ. പ്ര​സാ​ദ്, ട്ര​ഷ​റ​ർ സ​ജി ച​ങ്ങ​നാ​ശ്ശേ​രി, സെ​ക്ര​ട്ട​റി​മാ​രാ​യ റി​സ്‌​വി​ൻ ഹ​നീ​ഫ, റെ​ജി ഇ​ടി​ക്കു​ള, റെ​ജി പു​ന​ലൂ​ർ, സ​ന്തോ​ഷ്‌ പ​ള്ളി​ക്ക​ൻ, മ​റി​യാ​മ്മ തോ​മ​സ്, വി.​എം. അ​ബ്ദു​ൽ ക​രീം, സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ജി​നു ജോ​ൺ നെ​യ്യാ​റ്റി​ൻ​ക​ര, വ​നി​ത വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മും​താ​സ്, ട്ര​ഷ​റ​ർ ഫാ​ത്തി​മ മൊ​യ്തു, ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി​റാ​ജ് നാ​റൂ​ൺ, വി​ജ​യ​ൻ തൃ​ശ്ശൂ​ർ, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman OICCV. K. Sreekandan mp
News Summary - V. K. Sreekandan mp inagurated Oman OICC 12th Anniversary
Next Story