Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി ഹെൽപ്- ഫോക്കസ് ഒമാൻ രക്ത–പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
വി ഹെൽപ്- ഫോക്കസ് ഒമാൻ രക്ത–പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel

മസ്‌കത്ത്: ഒമാനിൽ വർധിച്ചു വരുന്ന രക്തത്തിന്റെയും പ്ലേറ്റ് ലെറ്റിന്റെയും ക്ഷാമം പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ശക്തിപകർന്ന് ഫോക്കസ് ഇന്റർനാഷണൽ ഒമാൻ ടീമും വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാനും ചേർന്ന് വെള്ളിയാഴ്ച ബൗഷർ ബ്ലഡ് ബാങ്കിൽ രക്ത–പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തതിൽ 70 പേർ രക്തവും 10 പേർ പ്ലേറ്റ് ലെറ്റും ദാനം ചെയ്തു. ആരോഗ്യ രംഗത്ത് നിർണായകമായ പ്ലേറ്റ് ലെറ്റ് ദാനം കൂടുതലായി പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് സംഘാടകർ ഓർമ്മിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയകൾക്കും ഗുരുതര രോഗികൾക്കും ഇത്തരം ദാനങ്ങൾ വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജുവൈദ് അരൂർ, ശിബിൽ മുഹമ്മദ്, റഷാദ് ഒളവണ്ണ, ശരീഫ് വാഴക്കാട്, നൗഷാദ് പനക്കൽ, മുഹമ്മദ് ഇബ്രാഹീം, ബാലകൃഷ്ണൻ വല്യാട്ട്, വിനോദ് വാസുദേവ്, വിനോദ് ഇലമ്പിലാൻ, ഡോ. ഫെബിന ഗഫൂർ, നിഷാ വിനോദ്, ഹന്ന, ഫാത്തിമ അനു, ഷഹർബാൻ, റാബിഷ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായും ജീവൻ രക്ഷിക്കാനുള്ള മഹത്തരമായ ദൗത്യമായും ഇത്തരം ക്യാമ്പുകളിൽ കൂടുതൽ പേർ പങ്കുചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു. വരും മാസങ്ങളിലും വിവിധ പ്രദേശങ്ങളിൽ സമാന ക്യാമ്പുകൾ സംഘടിപ്പിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - V Help-Focus Oman organizes blood and platelet donation camp
Next Story