വി ഹെൽപ് രക്തദാന ക്യാമ്പ്
text_fieldsവി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ച പ്ലേറ്റ് ലെറ്റ്, രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ പ്ലേറ്റ് ലെറ്റ്, രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 58 പേർ രക്തവും ഒമ്പതു പേർ പ്ലേറ്റ് ലെറ്റും ദാനം ചെയ്തു. കോഓഡിനേറ്റർമാരായ വിനോദ് വാസുദേവ്, വിനോദ് ഇളമ്പിലൻ, ആശ റയ്നെർ, നിഷ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
ലോകരക്തദാന ദിനത്തോടനുബന്ധിച്ച് ജൂൺ 12ന് വിപുലമായ രീതിയിൽ മെഗാപ്ലേറ്റ് ലെറ്റ്, രക്തദാന ക്യാമ്പ് നടത്തുമെന്ന് വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ കോഓ അറിയിച്ചു. ഒമാനിൽ എത്തി നാലു മാസം പൂർത്തിയായവർക്ക് രക്തദാനം ചെയ്യാൻ കഴിയും. ഒമാനിൽ രണ്ടുപ്രാവശ്യം രക്‌തദാനം ചെയ്തിട്ടുള്ളവർക്ക് പ്ലേറ്റ് ലെറ്റ് ദാനം ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

