Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള കായിക മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യു.ടി.എസ്.സി അംഗങ്ങൾ

text_fields
bookmark_border
കേരള കായിക മന്ത്രിയുമായി കൂടിക്കാഴ്ച   നടത്തി യു.ടി.എസ്.സി അംഗങ്ങൾ
cancel

മസ്കത്ത്: ഒമാൻ സന്ദർശനത്തിനെത്തിയ കേരള കായിക വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷിനുമായി യു.ടി.എസ്.സി ഗ്ലോബൽ പ്രതിനിധികൾ മസ്കത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തി. കേരളത്തിലെ കായിക വികസനത്തെക്കുറിച്ചും, പ്രത്യേകിച്ച് ഹോക്കി കളിയുടെ പുരോഗതിയെക്കുറിച്ചും ഹോക്കി ഗ്രൗണ്ടുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിശദമായ ചർച്ച നടത്തി.

കേരളത്തിൽ ഹോക്കിയുടെ പ്രചാരണത്തിനും വളർച്ചക്കുമായി എറണാകുളം മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട് പ്രയോജനപ്പെടുത്തണമെന്ന പ്രധാന നിർദേശം യു.ടി.എസ്.സി അംഗങ്ങൾ മന്ത്രിക്ക് മുന്നിൽ വെച്ചു. ഈ നിർദ്ദേശങ്ങൾ ശ്രദ്ധയോടെ കേട്ട മന്ത്രി, കേരളത്തിൽ ഹോക്കി കായികരംഗത്തിന്റെ ഭാവി വികസനത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

ആദരസൂചകമായി യു.ടി.എസ്.സി ടീം ഔദ്യോഗിക ടി-ഷർട്ടും ഹോക്കി സ്റ്റിക് സ്മരണികയും മന്ത്രിക്ക് സമ്മാനിച്ചു. യു.ടി.എസ്.സി ഗ്ലോബൽ ചെയർമാൻ ജാവിസ് അഹമ്മദ്, ഗ്ലോബൽ അംഗം ലിജി ഉസൈൻ, കേരള ഹോക്കി വൈസ് പ്രസിഡന്റ് കൂടിയായ ഹാഷിർ പൊന്മനിച്ചി എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UTSC members meet Kerala Sports Minister
Next Story