യു.ടി.എസ്.സി ഇഫ്താർ
text_fieldsയുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ ജുമാ അൽ ജമായെ ആദരിക്കുന്നു
മസ്കത്ത്: യുനൈറ്റഡ് തലശ്ശേരി സ്പോർട്സ് ക്ലബ് (യു.ടി.എസ്.സി) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹഫാ ഹൗസ് ഹോട്ടലിൽ നടന്ന പരിപാടിയിൽ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ പങ്കെടുത്തു. ഏഷ്യൻ ഹോക്കി ഫെഡറേഷന്റെ വൈസ് ചെയർമാനായി നിയമിതനായ ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ ഡോ. മർവാൻ ജുമാ അൽ ജമായെ ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി അനൂപ് ബിജിലി, യുണൈറ്റഡ് തലശ്ശേരി സ്പോർട്സിലെ ലിജിഹാസ് ഉസൈൻ, ഡോ. മർവാന്റെ നേട്ടത്തെ അഭിനന്ദിച്ചു. ഈ അംഗീകാരം ലഭിച്ചതിൽ അഭിമാനമുണെനും ഇത് കേവലം വ്യക്തിപരമ്മല്ല, ഒമാൻ ഹോക്കി അസോസിയേഷന്റെ നേട്ടമാണെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് മർവാൻ ജുമാ അൽ ജമ പറഞ്ഞു.
ഇന്ത്യയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ അത്ലറ്റിക് മീറ്റിലെ മികച്ച നേട്ടത്തിന് മന്ഹ മറിയത്തെയും ചടങ്ങിൽ ആദരിച്ചു. 4x100 മീറ്റർ റിലേയിൽ ഇന്ത്യൻ സ്കൂൾ മസ്കത്ത് വിദ്യാർഥിനിയായ തലശ്ശേരി സ്വദേശി മൻഹ മറിയം സ്വർണം നേടിയിരുന്നു.

