ഉപയോഗിച്ച ഒമാനി ‘കുമ്മകൾ’ വിൽപനക്ക്; സലാലയിൽനിന്ന് 406 എണ്ണം പിടിച്ചെടുത്തു
text_fieldsദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ജനറൽ സലാലയിൽ പരിശോധന നടത്തുന്നു
സലാല: സലാല വിലായത്തിലെ നിരവധി വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് 406 ഉപയോഗിച്ച ഒമാനി കുമ്മകൾ പിടിച്ചെടുത്തു. ദോഫാർ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റ് ജനറൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടുക്കെട്ടുന്നത്. വിപണികൾ നിരീക്ഷിക്കുന്നതിനും പ്രദർശിപ്പിച്ചിരിക്കുന്ന സാധനങ്ങളുടെ സുരക്ഷയും ആധികാരികതയും ഉറപ്പാക്കുന്നതിനായിരുന്നു പരിശോധന. ഇത്തരം ലംഘനങ്ങൾ ഉപഭോക്തൃ വിശ്വാസത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് അധികാരികൾ പറഞ്ഞു. ഉപയോഗിച്ച കുമ്മകൾ(ശിരോവസ്ത്രങ്ങൾ) പുതിയ ഇനങ്ങളെന്ന് പറഞ്ഞായിരുന്നു ഇവർ വിൽപ്പന നടത്തിയിരുന്നത്. ഒമാനിലെ പുരുഷൻമാർ പരമ്പരാഗതമായി ധരിച്ചുവരുന്ന തൊപ്പികളാണ് ‘കുമ്മകൾ’ എന്ന പേരിൽ അറിയപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

