ദേശീയ ചിഹ്നങ്ങളുടെ ഉപയോഗം: ഒക്ടോബർ 15നകം അനുമതി വാങ്ങണം
text_fieldsമസ്കത്ത്: ഒമാന്റെ ദേശീയദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉൽപന്നങ്ങളിൽ ദേശീയ ചിഹ്നങ്ങളും മുദ്രകളും ഉപയോഗിക്കാൻ ഒക്ടോബർ 15നകം മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ബിസിനസ് സ്ഥാപനങ്ങളും ഉൽപാദകരും ഇതിനായുള്ള അപേക്ഷകൾ സമർപ്പിച്ച് അനുമതിപത്രം കൈപ്പറ്റണം. ദേശീയ ചിഹ്നങ്ങളുടെ അന്തസ്സും പ്രാധാന്യവും നിലനിർത്തുന്നതിനും അവ ദുരുപയോഗം ചെയ്യുന്നത് തടയാനും അവ ഉത്തരവാദിത്തത്തോടെയും ആദരവോടെയും ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാനുമാണ് ഈ നടപടി.
സുൽത്താന്റെ ചിത്രം, ഒമാന്റെ ദേശീയ മുദ്ര, ദേശീയ പതാക, ഒമാൻ ഭൂപടം എന്നിവ സംബന്ധിച്ചാണ് മുൻകൂർ അനുമതി വാങ്ങേണ്ടത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമാകുമ്പോൾ രാജ്യത്തോടുള്ള ഉത്തരവാദിത്തം കാത്തുസൂക്ഷിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും നിയമങ്ങൾ പൂർണമായും പാലിച്ചുമാത്രമേ വാണിജ്യാടിസ്ഥാനത്തിൽ ഇവ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

