യു.എസ് വിസ നിരോധനം ഒമാനിലെ വിദേശികളും ആശങ്കയില്‍
text_fieldsമസ്കത്ത്: ഏഴ് അറബ് രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ വിസ നിരോധനം ഒമാനിലെ ഈ രാജ്യക്കാരായ താമസക്കാരെയും ആശങ്കയിലാഴ്ത്തുന്നു.
ഇവരില്‍ നിരവധിപേര്‍ അമേരിക്ക സന്ദര്‍ശിക്കാന്‍ വിസ ലഭിച്ചവരോ വിസക്ക് അപേക്ഷിച്ചവരോ ആണ്. അമേരിക്കയില്‍ താമസിക്കുന്നവരുടെ ബന്ധുക്കളും അവധിയാഘോഷിക്കാന്‍ പോകാന്‍ തയാറെടുക്കുന്നവരും അമേരിക്കയിലേക്ക് പോകാന്‍ തയാറെടുക്കുന്നവരും ഇതിലുള്‍പ്പെടും.
വിസ നിരോധനമുള്ള ഇറാഖ്, ലിബിയ, ഇറാന്‍, സോമാലിയ, സിറിയ, സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളിലെ നിരവധിപേര്‍ കുടുംബത്തോടെ ഒമാനില്‍ തങ്ങുന്നുണ്ട്. പുതിയ ഉത്തരവിനത്തെുടര്‍ന്ന് പലരും ആശങ്കയിലാണ്. യാത്ര തീരുമാനിച്ച പലരും യാത്ര റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. മസ്കത്തിലെ അമേരിക്കന്‍ എംബസി ഈ ഏഴ് രാജ്യക്കാര്‍ക്ക് വിസ നല്‍കുന്നതല്ളെന്ന് അറിയിച്ചിട്ടുണ്ട്.
സുഡാന്‍ സ്വദേശിയായ മുഹമ്മദ് അടുത്തമാസം നടത്താനിരുന്ന അമേരിക്കന്‍ യാത്ര മാറ്റിവെച്ചിരിക്കുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ഒമാനില്‍ ജോലിചെയ്യുന്ന മുഹമ്മദ് അമേരിക്കയിലുള്ള കുടുംബത്തെ സന്ദര്‍ശിക്കാനാണ് വിസക്ക് അപേക്ഷ നല്‍കിയത്. ഒഹായോയിലുള്ള തന്‍െറ കുടുംബത്തെ കാണാന്‍ മുഹമ്മദ് എല്ലാ വര്‍ഷവും അമേരിക്കയില്‍ പോവാറുണ്ട്. എന്നാല്‍, ഈ വര്‍ഷം ഇതിന് സാധിക്കുമോയെന്ന ആശങ്കയിലാണ് മുഹമ്മദ്.
നിരോധനം ഉടന്‍ നീക്കുമെന്നും തനിക്ക് ഈ വര്‍ഷം തന്നെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ കഴിയുമെന്നുമാണ് മുഹമ്മദിന്‍െറ പ്രത്യാശ. അമേരിക്കയില്‍ പഠിക്കുന്ന തങ്ങളുടെ മകന്‍െറ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനിരുന്ന ഇറാഖി കുടുംബവും പുതിയ നിയമത്തെ തുടര്‍ന്ന് നിരാശരാണ്. താനും ഭാര്യയും അടുത്തയാഴ്ച പോവാനിരിക്കെയാണ് നിരാശാജനകവും ഞെട്ടിക്കുന്നതുമായ വാര്‍ത്ത അറിഞ്ഞതെന്ന് ഇറാഖി സ്വദേശി പറയുന്നു.
വിസ നിരോധനം നിലവിലുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മസ്കത്തിലെ എംബസിയില്‍ വിസക്കുള്ള അപ്പോയിന്‍മെന്‍റ് നല്‍കില്ളെന്ന് അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ ഏഴ് രാജ്യങ്ങളില്‍ പൗരത്വമുള്ളവരോ ഈ ഏതെങ്കിലും രാജ്യങ്ങളില്‍ ഇരട്ട പൗരത്വമുള്ളവരോ ആയവര്‍ അമേരിക്കന്‍ എംബസിയില്‍ അപ്പോയിന്‍മെന്‍റ് തേടുകയോ വിസ ഫീസ് അടക്കുകയോ ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍, ഒൗദ്യോഗികാവശ്യങ്ങള്‍ക്കും മറ്റും പോവുന്ന യാത്രക്കാര്‍ക്ക് നിരോധനം ബാധകമല്ല. അമേരിക്കയിലേക്ക് ടിക്കറ്റെടുത്ത ചില യാത്രക്കാരുടെ വിമാന നിരക്കുകള്‍ തിരിച്ചുനല്‍കാനും യാത്രക്കാരെ മറ്റ് റൂട്ടിലേക്ക് തിരിച്ചുവിടാനും ചില വിമാന കമ്പനികള്‍ അറിയിച്ചു. അമേരിക്കയിലേക്ക് ഗ്രീന്‍ കാര്‍ഡുള്ളവരെയോ ഡിപ്ളോമാറ്റിക് വിസയുള്ളവരെയോ മാത്രമേ കൊണ്ടുപോകാന്‍ കഴിയുകയുള്ളൂവെന്ന് ഖത്തര്‍ എയര്‍വേഴ്സ്, എമിറേറ്റ് എയര്‍വേഴ്സ്, ടര്‍ക്കിഷ് എയര്‍വേഴ്സ് എന്നീ വിമാന കമ്പനികള്‍ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
