Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.​എ​സ്​...

യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഒ​മാ​നി​ൽ

text_fields
bookmark_border
യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഒ​മാ​നി​ൽ
cancel

മ​സ്​​ക​ത്ത്​: അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്ക്​ പോം​പി​യോ ഏ​ക​ദി​ന സ​ന്ദ​ർ​ശ​ന​ത്തി ​നാ​യി ഒ​മാ​നി​ലെ​ത്തി. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ മ​സ്​​ക​ത്തി​ലെ​ത്തി​യ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യെ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി, ഒ​മാ​നി​ലെ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ മാ​ർ​ക്ക്​ സി​വി​യേ​ഴ്​​സ്​ എ​ന്നി​വ​ർ ചേ​ർ​ന്ന്​ സ്വീ​ക​രി​ച്ചു. ബൈ​ത്തു​ൽ ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദു​മാ​യി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. ഇ​രു രാ​ഷ്​​ട്ര​ങ്ങ​ളും ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​ത്തി​നൊ​പ്പം മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ലെ​യും സ്​​ഥി​തി​ഗ​തി​ക​ളും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി ​റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി, ധ​ന​കാ​ര്യ മ​ന്ത്രി, വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രി എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്​​ച​യി​ൽ പ​െ​ങ്ക​ടു​ത്തു.


പ​ശ്ചി​മേ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ സ​ന്ദ​ർ​ശ​നം. സൗ​ദി അ​റേ​ബ്യ​യി​ൽ​നി​ന്നാ​ണ്​ മൈ​ക്ക്​ പോം​പി​യോ ഒ​മാ​നി​ലേ​ക്ക്​ എ​ത്തി​യ​ത്.
സൗ​ദി​ക്ക്​ പു​റ​മെ ജോ​ർ​ഡ​ൻ, ഇൗ​ജി​പ്​​ത്, ബ​ഹ്​​റൈ​ൻ, യു.​എ.​ഇ, ഖ​ത്ത​ർ എ​ന്നീ രാ​ജ്യ​ങ്ങ​ളും വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സ​ന്ദ​ർ​ശി​ച്ചു.
കു​വൈ​ത്തി​ലാ​ണ്​ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു​ന്ന​തെ​ങ്കി​ലും ഇ​ത്​ അ​വ​സാ​ന നി​മി​ഷം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
TAGS:us videsha kaaarya secretry oman oman news 
News Summary - us videsha kaaarya secretry-oman-oman news
Next Story