Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയ​മ​നി​ലെ...

യ​മ​നി​ലെ അ​മേ​രി​ക്ക-​ബ്രി​ട്ട​ൻ വ്യോ​മാ​ക്ര​മ​ണം; ഒ​മാ​ൻ അ​പ​ല​പി​ച്ചു

text_fields
bookmark_border
പ്രതീകാത്മക ചിത്രം
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: യ​മ​നി​ലെ അ​മേ​രി​ക്ക-​ബ്രി​ട്ട​ൻ സം​യു​ക്​​ത വ്യോ​മാ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ അ​പ​ല​പി​ച്ചു. ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​വും ക്രൂ​ര​മാ​യ യു​ദ്ധ​വും ഉ​പ​രോ​ധ​വും തു​ട​രു​ന്ന​തി​നി​ടെ, സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​ടെ യ​മ​നി​ലെ സൈ​നി​ക ന​ട​പ​ടി​യെ അ​പ​ല​പി​ക്കു​ക​യാ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സം​ഭ​വ വി​കാ​സ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ന്റെ ഫ​ല​മാ​യി മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ​വും ഏ​റ്റു​മു​ട്ട​ലും വ്യാ​പി​ക്കു​മെ​ന്ന്​ ഒ​മാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​ണെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സു​സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​നും എ​ല്ലാ​വ​രു​ടെ​യും വ​ള​ർ​ച്ച​യും സ​മൃ​ദ്ധി​യും ല​ക്ഷ്യ​മി​ട്ട്​ നീ​തി​യു​ക്ത​വും സ​മ​ഗ്ര​വു​മാ​യ സ​മാ​ധാ​നം വേ​ണ​മെ​ന്ന ഒ​മാ​ന്‍റെ നി​ല​പാ​ട്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ച്​ പ​റ​യു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ചേ​ർ​ന്ന് യ​മ​നി​ലെ ഹു​ദൈ​ദ, സ​ൻ​ആ തു​ട​ങ്ങി പ​ത്തി​ട​ങ്ങ​ളി​ൽ ആ​ണ്​ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ചെ​ങ്ക​ട​ലി​ലെ ആ​ക്ര​മ​ണ​ങ്ങ​ളെ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നു ഹൂ​തി​ക​ൾ​ക്ക് വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ൽ​കാ​നാ​ണ് ബോം​ബാ​ക്ര​മ​ണം എ​ന്നാ​ണ്​ യു.​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ൻ പ​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenOman NewsUS-UK air campaign
News Summary - US-UK air campaign in Yemen; Oman condemned
Next Story