യമനിലെ യു.എസ് പ്രത്യേക പ്രതിനിധി കൂടിക്കാഴ്ച നടത്തി
text_fieldsയമനിലെ യു.എസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ് ഒമാൻ വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: യമനിലെ യു.എസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ് വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി. യമന്റെയും മേഖലയുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന രാഷ്ട്രീയ പരിഹാരത്തിലെത്താൻ യമൻ പാർട്ടികളെ പിന്തുണക്കുന്നതിനുള്ള ശ്രമങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു. ടിം ലെൻഡർകിങ് അനുഗമിക്കുന്ന സംഘവും വിദേശകാര്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

