Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യമനിലെ യു.എസ് പ്രത്യേക പ്രതിനിധി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
യമനിലെ യു.എസ് പ്രത്യേക പ്രതിനിധി വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
cancel
camera_alt

യ​മ​നി​ലെ യു.​എ​സ് പ്ര​ത്യേ​ക പ്ര​തി​നി​ധി ടിം ​ലെ​ൻ​ഡ​ർ​കി​ങ്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മസ്കത്ത്: യമനിലെ യു.എസ് പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.

യമനിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. എല്ലാ കക്ഷികൾക്കുമിടയിൽ ആത്മവിശ്വാസം വളർത്തുന്നതിനും സംഭാഷണം വർധിപ്പിക്കുന്നതിനുമുള്ള പ്രാധാന്യത്തെ പറ്റി ഇരുവരും ഊന്നിപ്പറഞ്ഞു.യമനിലെ യു.എൻ പ്രതിനിധിയുടെ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കാനും യുദ്ധം അവസാനിപ്പിക്കാനും അവിടുത്തെ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്ന സമഗ്ര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാനും ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചു.

വിദേശകാര്യ മന്ത്രിയുടെ ഓഫിസ് ഡിപ്പാർട്മെന്റ് മേധാവി, ഒമാനിലെ യു.എസ് അംബാസഡർ, ഇരുഭാഗത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - US Special Envoy to Yemen Meets with Foreign Minister
Next Story