Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്തിലെ മത്ര തീരത്ത് ഉരു മുങ്ങി; നാല് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി

text_fields
bookmark_border
മസ്കത്തിലെ മത്ര തീരത്ത് ഉരു മുങ്ങി; നാല് ജീവനക്കാരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
cancel

മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ മത്ര തീരത്ത് ഉരു അപകടത്തിൽപെട്ടു. മുങ്ങിത്തുടങ്ങിയ ഉരുവിൽനിന്ന് നാല് ജീവനക്കാരെ റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. ആഫ്രിക്കയിലേക്ക് പോവുകയായിരുന്ന ഉരുവിൽ വെള്ളം കയറുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ അടിയന്തിര രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളായ ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് സംഘം സുരക്ഷിതമായി കരക്കെത്തിച്ചത്. അപകടത്തിൽപ്പെട്ട നാല് പേരുടെയും സുരക്ഷ ഉറപ്പാക്കിയതായി റോയൽ ഒമാൻ പൊലിസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uru sinks off Muttrah coast in Muscat; Coast Guard rescues four crew members
Next Story