ഒമാൻ കടലിൽ ഉരു കത്തി നശിച്ചു; 13 ഇന്ത്യക്കാരെ രക്ഷിച്ചു
text_fieldsമസ്കത്ത്: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു ഒമാനിലെ ദുകത്തിന് സമീപം ലക്ക്ബിയിൽ കത്തിനശിച്ചു. ആളപായമില്ല. ഉരുവിലുണ്ടായിരുന്ന ജീവനക്കാരായ ഗുജറാത്ത്,യു.പി സ്വദേശികളായ 13പേരെ രക്ഷിച്ചു. എല്ലാവരെയും മത്സ്യബന്ധന ബോട്ടും ഒമാൻ കോസ്റ്റ് ഗാർഡും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരിപ്പോൾ ലക്ക്ബി പൊലീസ് സ്റ്റേഷനിലാണ്.
ഇവർക്ക് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകൾ ശരിയാക്കി വരികയാണെന്ന് കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു. ഉരുവിന്റെ ഉടമ ബന്ധപ്പെട്ടതായും ദുകം, മസ്കത്ത്, അഹമ്മദാബാദ് ടിക്കറ്റ് റെഡിയായതായും അദ്ദേഹം പറഞ്ഞു. വാഹനങ്ങൾ, മരം, ഭക്ഷ്യ വസ്തുക്കൾ, മറ്റു അവശ്യ വസ്തുക്കൾ ഉൾപ്പെടെ 650 ടൺ ഭാരമാണ് ഉരുവിൽ ഉണ്ടായിരുന്നത്.
സെപ്റ്റംബർ 14ന് വൈകീട്ട് മൂന്ന് മണിക്ക് ലക്ബിക്ക് സമീപം ഉൾക്കടലിലാണ് തീപിടിച്ചത്. ഈ ഭാഗങ്ങളിൽ ഉരു അപകടത്തിൽപെടുന്നത് പതിവായിട്ടുണ്ട്. ഒറ്റ എൻജിൻ ഉരു ഗബോനീസ് റിപ്പബ്ലികിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

