Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെറുപ്പിനെതിരെ സാഹോദര്യത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തി പിടിക്കുക- പ്രവാസി വെൽഫെയർ സലാല

text_fields
bookmark_border
വെറുപ്പിനെതിരെ സാഹോദര്യത്തിന്റെ രാഷ്ട്രീയത്തെ ഉയർത്തി പിടിക്കുക- പ്രവാസി വെൽഫെയർ സലാല
cancel

സലാല: ഡോ. ബി.ആർ. അംബേദ്കർ ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ സലാലയിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ‘സാഹോദര്യ രാഷ്ട്രീയവും സാമൂഹ്യ ജനാധിപത്യവും ’ എന്ന വിഷയത്തിൽ ഐഡിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ദേശീയ ഉപാധ്യക്ഷൻ ഹമീദ് വാണിയമ്പലം മുഖ്യപ്രഭാഷണം നടത്തി. നാടിനെ അസ്ഥിരപ്പെടുത്തിക്കൊണ്ട് വളർന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ, എല്ലാവരെയും ചേർത്തുപിടിക്കുന്ന സാഹോദര്യത്തിൻ്റെ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മത സമൂഹങ്ങളിൽ നിലനിൽക്കുന്ന ജാതി ശ്രേണികൾ സാമൂഹിക സമത്വത്തിന് വിലങ്ങുതടിയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാസമ്പന്നൻ ആയിരിക്കെ തന്നെ ജാതീയമായ അവഹേളനങ്ങൾക്ക് ഇരയായ ഡോ.അംബേദ്കറുടെ നേതൃത്വത്തിൽ പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിൽ രൂപം കൊടുത്ത മഹത്തായ ഭരണഘടനയുടെ കരുത്തിലാണ് നമ്മുടെ നാട് ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ഇപ്പോഴും നിലനിൽക്കുന്നതെന്ന് ചർച്ചയിൽ പങ്കെടുത്ത സംസാരിച്ച സിനു കൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കെ.പി. കരുണൻ, കെ. ഷൗക്കത്ത് അലി, ഇബ്രാഹിം വേളം, സാജിത ഹഫീസ്, ഷാ കൊട്ടാരക്കര തുടങ്ങിയവർ സംസാരിച്ചു. വഹീദ് ചേന്ദമംഗലൂർ മോഡറേറ്റർ ആയിരുന്നു. പ്രവാസി വെൽഫെയർ പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. സജീബ് ജലാൽ സ്വാഗതവും രവീന്ദ്രൻ നെയ്യാറ്റിൻകര നന്ദിയും പറഞ്ഞു. നിരവധി പേർ സംബന്ധിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uphold the politics of brotherhood against hatred – Pravasi Welfare Salala
Next Story