ഉപയോഗ യോഗ്യമല്ല; ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു
text_fieldsഅധികൃതർ വാണിജ്യസ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു
മസ്കത്ത്: രാജ്യത്തെ വിവിധ വാണിജ്യസ്ഥാപനങ്ങളിൽനിന്ന് നൂറുകണക്കിന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. വടക്കൻ ശർഖിയ മുനിസിപ്പാലിറ്റി അടുത്തിടെ നടത്തിയ പരിശോധന കാമ്പയിനിലാണ് അധികൃതർ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്.
ആരോഗ്യ, സുരക്ഷാ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വിലായത്തിലുടനീളമുള്ള വിവിധ ഭക്ഷ്യ ഔട്ട്ലെറ്റുകൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 327 ഭക്ഷ്യവസ്തുക്കളാണ് ഉദ്യോഗസ്ഥർ കണ്ടെത്തി നശിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് സ്ഥാപനത്തിനെതിരെ അധികൃതർ പിഴയും ചുമത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

