Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുരക്ഷിതമല്ലാത്ത...

സുരക്ഷിതമല്ലാത്ത വി.പി.എൻ ആപ്പുകൾ പണി തരും; മുന്നറിയിപ്പുമായി ഒമാൻ ടി.ആർ.എ

text_fields
bookmark_border
news
cancel

മസ്കത്ത്: സുരക്ഷിതമല്ലാത്ത വി.പി.എൻ ആപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ്. ഇത്തരം ആപ്പുകളുടെ ഉപയോഗം വ്യക്തിഗത വിവരങ്ങൾക്ക് സുരക്ഷാ ഭീഷണിയാണെന്ന് അതോറിറ്റി അറിയിച്ചു.

ഇവ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ട്രാക്ക് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്തേക്കാം. അനാവശ്യ പെർമിഷനുകൾ ആവശ്യപ്പെടുക, ലോഗ്ഇൻ വിവരങ്ങൾ അടക്കമുള്ള ഓൺലൈൻ പ്രവർത്തനങ്ങൾ ചോർത്തുക, മാൽവെയറുകൾ പ്രവേശിക്കാനുള്ള സാധ്യത, ഉപയോക്താക്കളെ സംശയാസ്പദമായ ലിങ്കുകളിലേക്കും വെബ്‌സൈറ്റുകളിലേക്കും നയിക്കാനുള്ള സാധ്യത തുടങ്ങിയ അപകട സാധ്യതകളെ കുറിച്ചും അതോറിറ്റി മുന്നറിയിപ്പ് നൽകി.

ചില രാജ്യങ്ങളിൽ നിരോധിച്ച വെബ്‌സൈറ്റുകളോ സോഷ്യൽ മീഡിയയോ ഉപയോഗിക്കാനാണ് ആളുകൾ പൊതുവെ വി.പി.എൻ ആപ്പുകളെ ആശ്രയിക്കുന്നത്. എന്നാൽ, ഇത് ഫോണിൽനിന്ന് സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതടക്കമുള്ള ഭീഷണിയുയർത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vpnOman Newswarning
News Summary - Unsafe VPN apps will cause trouble; Oman TRA issues warning
Next Story