‘ഓര്‍മകളിലെ ഉണ്ണ്യേട്ടന്’; കെ.എം.സി.സി അനുസ്മരണം സംഘടിപ്പിച്ചു
text_fieldsമസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച
എ.പി. ഉണ്ണികൃഷ്ണന് അനുസ്മരണ പരിപാടിയിൽനിന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഓര്‍മകളിലെ ഉണ്ണ്യേട്ടന്’ എന്ന പേരില്‍ അന്തരിച്ച മുസ്ലിം ലീഗ് നേതാവ് എ.പി. ഉണ്ണികൃഷ്ണന് അനുസ്മരണം സംഘടിപ്പിച്ചു.
മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കല്‍ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെ.എം.സി.സി ഉപദേശക സമിതി ചെയര്മാന് വാഹിദ് ബര്‍ക അധ്യക്ഷത വഹിച്ചു. അഷ്റഫ് പോയ്ക്കര മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
കേന്ദ്ര കമ്മിറ്റി നേതാക്കളായ മുജീബ് കടലുണ്ടി, ഷമീര്‍ പാറയില്‍, പി.എ.വി. അബൂബക്കര്‍, നവാസ് ചെങ്കള, കെ.എം.സി.സി മലപ്പുറം ജില്ല ട്രഷറര്‍ നജ്മുദ്ദീന് മങ്കട, സി.വി.എം. ബാവ വേങ്ങര, അമീര്‍ കാവനൂര്‍, മുഹമ്മദ് വാണിമേല്‍, യാക്കൂബ് തിരൂര്‍, മുഹമ്മദ് കുട്ടി ദാരിമി, ഫൈസല്‍ മുഹമ്മദ് വൈക്കം, നിയാസ് പുല്‍പ്പാടന്‍, അബ്ദുല്‍ അസീസ് തൃക്കാക്കര, റഫീഖ് ശ്രീകണ്ഠപുരം, ഷഫീര്‍ കോട്ടക്കല്‍, മുര്‍ഷിദ് തങ്ങള്‍, സുഹൈല്‍ എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി നജീബ് കുനിയില്‍ സ്വാഗതവും സെക്രട്ടറി ഫിറോസ് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു.

