പേരറിയാത്ത കാരുണ്യം; ജയിൽ മോചിതരായത് 61 പേർ
text_fieldsമസ്കത്ത്: പേരു വെളിപ്പെടുത്താനാകാത്ത വ്യക്തിയുടെ കാരുണ്യഹസ്തത്തിൽ ഈ വർഷവും ജയിൽ മോചിതരായത് 61 പേർ. തുടർച്ചയായി ആറാം തവണയാണ് ഇദ്ദേഹം തടവില്‍ കഴിയുന്നവരുടെ പിഴ തുക അടച്ചുതീര്‍ത്ത് മോചിതരാക്കുന്നത്. ദാഹിറ ഗവര്‍ണറേറ്റ് കോടതിക്ക് മുന്നിലെത്തിയ കേസില്‍ പ്രതികളായിരുന്നവര്ക്കാണ് മോചനം ലഭിച്ചത്.
ദങ്ക് വിലാത്തില്നിന്നുള്ള ഏഴ്, ഇബ്രിയില്‍നിന്ന് 23, യങ്കലില്നിന്ന് ഒമ്പത്, ബഹ്ലയില്നിന്നുള്ള 22ഉം കേസുകളിലാണ് പ്രതികളെ മോചിതരാക്കിയതെന്ന് ഫാക് കുറുബ പ്രസ്താവനയില്‍ അറിയിച്ചു. ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാന്‍ കഴിയാതെ ജയില്‍ തടവ് അനുഭവിക്കുന്നവരെ ഒമാന്‍ ലോയേഴ്സ് അസോസിയേഷന് ഇടപെടലിലൂടെ മോചനം സാധ്യമാക്കുന്നതാണ് ഫാക് കുറുബ പദ്ധതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

