Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസി​ദ്ദീ​ഖ് ഹ​സ്സ​ന്...

സി​ദ്ദീ​ഖ് ഹ​സ്സ​ന് യൂ​നി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ഡ് ഫോ​റ​ത്തി​ന്റെ അ​വാ​ര്‍ഡ്

text_fields
bookmark_border
സി​ദ്ദീ​ഖ് ഹ​സ്സ​ന് യൂ​നി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ഡ് ഫോ​റ​ത്തി​ന്റെ   അ​വാ​ര്‍ഡ്
cancel
camera_alt

സി​ദ്ദീ​ഖ് ഹ​സ്സ​ന്‍

മ​സ്‌​ക​ത്ത്: കൊ​ല്‍ക്ക​ത്ത ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍ത്തി​ക്കു​ന്ന യൂ​നി​വേ​ഴ്‌​സ​ല്‍ റെ​ക്കോ​ഡ് ഫോ​റ​ത്തി​ന്റെ (യു.​ആ​ര്‍.​എ​ഫ്) ഹാ​ള്‍ ഓ​ഫ് ഗ്ലോ​ബ​ല്‍ ഫെ​യിം അ​വാ​ര്‍ഡി​ന് ഒ​മാ​നി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ന്‍ സി​ദ്ദീ​ഖ് ഹ​സ്സ​ന്‍ അ​ര്‍ഹ​നാ​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. പ്ര​ള​യ​സ​മ​യ​ത്തും കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മു​ന്‍നി​ര്‍ത്തി​യാ​ണ് സി​ദ്ദീ​ഖ് ഹ​സ്സ​നെ അ​വാ​ര്‍ഡി​ന​ർ​ഹ​നാ​ക്കി​​യ​തെ​ന്ന്​ യു.​ആ​ര്‍.​എ​ഫ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ ഡോ. ​സൗ​ദീ​പ് ചാ​റ്റ​ര്‍ജി​യും ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​സു​നി​ല്‍ ജോ​സ​ഫും അ​റി​യി​ച്ചു.

മാ​ര്‍ച്ച് 12ന് ​ദു​ബൈ​യി​ലെ ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ അ​വാ​ര്‍ഡ് സ​മ്മാ​നി​ക്കും. ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ഒ​മാ​നി​ല്‍ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന സി​ദ്ദീ​ഖ് ഹ​സ്സ​ന്‍ എ​റ​ണാ​കു​ളം കു​ന്ന​ത്തു​നാ​ട് പ​ള്ളി​ക്ക​ര സ്വ​ദേ​ശി​യാ​ണ്.

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​ബാ​ര്‍ വി​ങ്​ കോ ​ക​ണ്‍വീ​ന​റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​ണ്. മു​ല​ദ്ദ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്, ഒ.​ഐ.​സി.​സി അ​ധ്യ​ക്ഷ​ന്‍ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siddique HassanUniversal Record 4th Award
News Summary - Universal Record 4th Award- Siddique Hassan
Next Story