യൂനിമണി ഒമാന്റെ നവീകരിച്ച ബ്രാഞ്ച് ബർകയിൽ പ്രവർത്തനം തുടങ്ങി
text_fieldsയൂനിമണി ഒമാന്റെ നവീകരിച്ച ബ്രാഞ്ച് ബർകയിൽ സി.ഇ.ഒ ബോബൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ യൂനിമണി ഒമാന്റെ നവീകരിച്ച ബ്രാഞ്ച് ബർകയിൽ പ്രവർത്തനം തുടങ്ങി. യൂനിമണി ഒമാൻ സി.ഇ.ഒ ബോബൻ എം.പി ഉദ്ഘാടനം ചെയ്തു. ബർകയിൽ സൗഖ് റോഡിൽ ഒമാനോയിൽ പെട്രോൾ പമ്പിന് എതിർവശമാണ് പുതിയ ബ്രാഞ്ച്. ഒമാനിൽ 27 വർഷത്തെ പാരമ്പര്യവും അറുപതിനോടടുത്ത ശാഖകളുമുള്ള സ്ഥാപനമാണ് യൂനിമണി. ഉപഭോക്താക്കൾക്ക് കൂടുതൽ സ്വീകാര്യപ്രദമായ സർവിസ് നൽകുന്നതിന് നവീകരിച്ച ശാഖ ഗുണം ചെയ്യുമെന്ന് ബോബൻ എം.പി പറഞ്ഞു. നിലവിൽ വിവിധ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക്ക് നിമിഷനേരംകൊണ്ട് പണമയക്കാൻ യൂനിമണി എക്സ്ചേഞ്ചിന് സാധിക്കും. കൂടാതെ, ബിസിനസ് ആവശ്യങ്ങൾക്കുവേണ്ടി ഡോളറിലോ യൂറോയിലോ ദിർഹംസിലോ മറ്റു കറൻസികളിലോ പണമയക്കാനുള്ള സൗകര്യവും ലഭ്യമാണ്. യൂനിമണി എക്സ്ചേഞ്ചിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെ സ്ഥാപനത്തിൽ വരാതെതന്നെ പണം അയക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വ്യക്തിപരവും ബിസിനസ് യാത്രകൾക്കും മറ്റും ആവശ്യമായ എല്ലാ കറൻസികളും തങ്ങളുടെ എല്ലാ ശാഖകളിലും എപ്പോഴും ഉണ്ടായിരിക്കുമെന്ന് ബോബൻ പറഞ്ഞു.

