ഒമാനിൽ യൂനിമണിയുടെ 60ാം ശാഖ തുറന്നു
text_fieldsമസ്കത്ത്: ആഗോളതലത്തിലെ മുൻനിര പണമിടപാട് സ്ഥാപനമായ യൂനിമണി ഒമാനിൽ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. രാജ്യത്തെ അറുപതാമത് യൂനിമണി ശാഖ, അൽ ഖുവൈർ സൂക്കിലെ റവാസ്ക്കോ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. യൂനിമണി ഒമാൻ കൺട്രി ഹെഡ് എം.പി. ബോബൻ ഉദ്ഘാടനം ചെയ്തു. ഇൻസ്റ്റൻറ് മണി ട്രാൻസ്ഫർ, റിയൽ ടൈം അക്കൗണ്ട് ക്രെഡിറ്റ്, വിദേശ കറൻസി വിനിമയം, യൂട്ടിലിറ്റി പേമെൻറ്സ്, സെൽഫ് സർവിസ് കിയോസ്കുകൾ എന്നിങ്ങനെ വിപുല സേവന സംവിധാനങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
രാവിലെ 9.30 മുതൽ രാത്രി 9.30 വരെയാണ് ശാഖയുടെ പ്രവർത്തന സമയം. പുതിയ ശാഖകൾ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭ്യമാക്കാൻ സഹായകമാണെന്ന് ബോബൻ പറഞ്ഞു. ഇതോടൊപ്പം തന്നെ ഓൺലൈൻ മണി ട്രാൻസ്ഫർ മുഖേന സ്വന്തം ഇടത്തുനിന്ന് ഏതു സമയത്തും ലോകത്തെവിടേക്കും പണമയക്കാനുള്ള ഡിജിറ്റൽ സംവിധാനം വേറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പ്രീമിയം കാറ്റഗറിയിൽ പ്രവേശം ലഭിച്ച ഫിനാബ്ലറിെൻറ ഫോറിൻ എക്സ്ചേഞ്ച്, പെമെൻറ് സൊലൂഷൻസ് പ്ലാറ്റ്ഫോമാണ് യൂനിമണി. മുൻനിര പങ്കാളികളുമായി സഹകരിച്ച് ഉപഭോക്താക്കൾക്കും സഹകാരികൾക്കും ഒരുപോലെ ഗുണപ്രദമായ ധനവിനിമയ ഉൽപന്നങ്ങളും സേവനങ്ങളുമാണ് ഫിനാബ്ലർ വഴി യൂനിമണി ജനങ്ങളിലെത്തിക്കുന്നത്.
