വാദി കബീറിലെ യൂനിമണി ഇനി പുതിയ കെട്ടിടത്തിൽ
text_fieldsയൂനിമണിയുടെ വാദി കബീർ ബ്രാഞ്ച് നെസ്റ്റോ ഹൈപർ മാർക്കറ്റിന് സമീപം യൂനിമണി എക്‌സ്‌ചേഞ്ച് ഒമാൻ ചെയർമാൻ ശൈഖ് സെയ്ഫ് ഹാഷിൽ റാഷിദ് അൽ മസ്‌കരി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: രാജ്യത്തെ മുൻനിര പണമിടപാട് സ്ഥാപനമായ യൂനിമണിയുടെ വാദി കബീർ ബ്രാഞ്ച് നെസ്റ്റോ ഹൈപർ മാർക്കറ്റിന് സമീപത്തേക്ക് മാറ്റി.കൂടുതൽ സൗകര്യപ്രദവും ആളുകൾക്ക് പെട്ടെന്ന് എത്തിപ്പെടാൻ സഹായകവുമായതുകൊണ്ടാണ് പുതിയസ്ഥലത്തേക്ക് മാറ്റിയതെന്ന് മാനേജ്മെന്‍റ് അറിയിച്ചു. മാറ്റിസ്ഥാപിച്ച ബ്രാഞ്ചിന്‍റെ ഉദ്ഘാടനം യൂനിമണി എക്‌സ്‌ചേഞ്ച് ഒമാൻ ചെയർമാൻ ശൈഖ് സെയ്ഫ് ഹാഷിൽ റാഷിദ് അൽ മസ്‌കരി നിർവഹിച്ചു. ബ്രാഞ്ച് ഡയറക്ടർ ടോണി ജോർജ് അലക്‌സാണ്ടർ, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ബോബൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ.
മികച്ച ഉപഭോക്തൃസേവനം നൽകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വാദി കബീർ ബ്രാഞ്ച് മാറ്റിയതെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ ബോബൻ എം.പി പറഞ്ഞു.ഉപഭോക്താക്കൾക്ക് മികച്ച പുതിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളെ പുതിയ ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
60 ശാഖകളുമായി ഒമാനിലുടനീളം ഉപഭോക്താക്കൾക്കും കോർപറേറ്റുകൾക്കുമായി വിശാലമായ സേവനങ്ങളാണ് യൂനിമണി നടത്തിവരുന്നത്. ധനമിടപാടിനായി റീട്ടെയിൽ സ്റ്റോറുകൾ, ഡിജിറ്റൽ, മൊബൈൽ സൊലൂഷനുകൾ, സെൽഫ് സർവിസ് കിയോസ്‌കുകൾ തുടങ്ങി നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1995ലാണ് യൂനിമണി ഒമാനിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫിക്കറ്റടക്കം ബിസിനസ് രംഗത്തെ നിരവധി പുരസ്കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

