യൂനിമണി എക്സ്ചേഞ്ച് ഉപഭോക്തൃ സേവന വാരം ആഘോഷിച്ചു
text_fieldsയൂനിമണി ഉപഭോക്തൃ സേവന വാരം ആഘോഷത്തിൽനിന്ന്
മസ്കത്ത്: രാജ്യത്തെ പ്രമുഖ പണമിടപാട് സ്ഥാപനമായ യൂനിമണി ഉപഭോക്തൃ സേവന വാരം ആഘോഷിച്ചു. ഒക്ടോബർ 24മുതൽ അഞ്ചു ദിവസങ്ങളിലായി നടന്ന ഉപഭോക്തൃസേവനവാരത്തിൽ ഉപഭോക്തൃ കേന്ദ്രീകൃതമായ പരിപാടികളാണ് നടത്തിയത്. രാജ്യത്തുടനീളമുള്ള 58 ശാഖകളിലും ജീവനക്കാർ നിരവധി ഉപഭോക്താക്കളുമായി ബന്ധപ്പെട്ടു.
വൻകിട കോർപറേറ്റുകളുടെ ആവശ്യങ്ങൾ നിറവേറ്റൻ സാധിക്കുന്ന തരത്തിലുള്ള വിദേശ കറൻസി എക്സ്ചേഞ്ച് ഡിവിഷനും ലോകമെമ്പാടുമുള്ള ബാങ്കുകളുമായി ബന്ധിപ്പിക്കുന്ന ഓൺലൈൻ മണിട്രാൻസ്ഫെർ ആപ്പും വളരെ എളുപ്പത്തിൽ സൗകര്യപ്രദമായി പണം അയക്കാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ താൽപര്യങ്ങൾക്കാണ് കമ്പനി എപ്പോഴു മുൻതൂക്കം നൽകിയിട്ടുള്ളെതന്ന് ഉദ്ഘാടനം ചടങ്ങിൽ സംസാരിച്ച സി.ഇ.ഒ എം.പി. ബോബൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

