ജി.സി.സി അതിർത്തികളിൽ ഏകീകൃത കോവിഡ് പരിശോധന
text_fieldsആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ യോഗത്തിൽനിന്ന്
മസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാർ ഒാൺലൈനിൽ യോഗം ചേർന്നു. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രതിരോധ നടപടികൾ യോഗത്തിൽ ചർച്ച ചെയ്തു.
ജി.സി.സി രാഷ്ട്രങ്ങളിലെ കര, വ്യോമ, സമുദ്ര അതിർത്തികളിൽ ഏകീകൃത പി.സി.ആർ പരിശോധനയടക്കം പ്രതിരോധ നടപടികൾ ഏർപ്പെടുത്തുന്നതിെൻറ സാധ്യതകൾ യോഗം ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
പരിശോധനക്ക് ഒപ്പം വൈറസ് വാക്സിൻ സർട്ടിഫിക്കറ്റും ഏകീകരിക്കണമെന്ന് യോഗം ചൂണ്ടിക്കാണിച്ചു. യോഗത്തിലെ നിർദേശങ്ങൾ ജി.സി.സി ആരോഗ്യ മന്ത്രിമാരുടെ പാനലിന് അനുമതിക്കായി സമർപ്പിക്കും. തുടർന്നാണ് ഇതിന് അംഗീകാരമാവുക.

