അനധികൃത തപാൽ, ഡെലിവറി സേവനം; കമ്പനികൾക്കെതിരെ നടപടിയെടുത്തു
text_fieldsടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അധികൃതർ
പരിശോധന നടത്തുന്നു
മസ്കത്ത്: അനധികൃത തപാൽ, ഡെലിവറി സേവനങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ നടപടിയുമായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (ടി.ആർ.എ). ടി.ആർ.എ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്തിയത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു. രാജകീയ ഉത്തരവ് നമ്പർ 71/2012 പുറപ്പെടുവിച്ച വ്യവസ്ഥയിലെ തപാൽ സേവന നിയന്ത്രണ നിയമങ്ങൾ പാലിക്കാതെയായിരുന്നു കമ്പനികൾ പ്രവർത്തിച്ചിരുന്നത്.
തപാൽ, ഡെലിവറി സേവനങ്ങൾക്കായി ലൈസൻസുള്ള കമ്പനികളെ മാത്രം ജനങ്ങൾ സമീപിക്കണമെന്ന് ടി.ആർ.എ ആവശ്യപ്പെട്ടു. https://tra.gov.om/GeneratedPage.jsp?menu=38 എന്ന ലിങ്ക് സന്ദർശിച്ചാൽ തപാൽ സേവനങ്ങൾക്ക് ലൈസൻസുള്ള കമ്പനികളുടെ പേരുവിവരങ്ങൾ കിട്ടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

